കാന്തല്ലൂര്‍ പെരുമല വാര്‍ഡ് വോട്ടര്‍ പട്ടിക പുതുക്കുന്നു
text_fieldsഇടുക്കി: ജില്ലയിൽ കാന്തല്ലൂ൪ ഗ്രാമപഞ്ചായത്ത് പെരുമല വാ൪ഡിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ട൪പട്ടിക പുതുക്കും.
2012 ജനുവരി ഒന്ന് യോഗ്യതാ തീയതിയായാണ് വോട്ട൪ പട്ടിക പുതുക്കുന്നത്. 2010 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി കഴിഞ്ഞ പഞ്ചായത്ത് പൊതുതെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ട൪പട്ടിക അടിസ്ഥാനപ്പെടുത്തിയാണ് പുതുക്കിയ വോട്ട൪പട്ടിക തയാറാക്കുന്നത്.
കരട് വോട്ട൪ പട്ടിക 19ന് പ്രസിദ്ധീകരിക്കും. ഗ്രാമപഞ്ചായത്തോഫിസിലും വില്ളേജോഫിസിലും ബ്ളോക്കോഫിസിലും താലൂക്കോഫിസിലും പരിശോധിക്കാം. 2012 ജനുവരി രണ്ടുവരെ പുതുതായി പേരുചേ൪ക്കുന്നതിനും സ്ഥലം മാറിപ്പോയവരുടെയും മരണപ്പെട്ടവരുടെയും പേരുകൾ നീക്കംചെയ്യുന്നതിനും അവകാശവാദങ്ങളും ആക്ഷേപങ്ങളും സമ൪പ്പിക്കാം.ഇതിനുള്ള ഫോറങ്ങൾ പഞ്ചായത്തോഫിസിൽ ലഭിക്കും.
2012 ജനുവരി 12നകം അതിൻമേൽ തീ൪പ്പുകൽപ്പിക്കുകയും അന്തിമവോട്ട൪പട്ടിക 2012 ജനുവരി 19ൽ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കലക്ട൪ കൊച്ചുറാണി സേവ്യ൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
