ജില്ലാ കേരളോത്സവം നാളെ തുടങ്ങും
text_fieldsഇടുക്കി: സംസ്ഥാനയുവജനക്ഷേമ ബോ൪ഡും ജില്ലാപഞ്ചായത്തും സംയുക്തമായി നടത്തുന്ന ജില്ലാതല കേരളോത്സവം 17,18 തീയതികളിൽ അടിമാലിയിൽ നടക്കും. മത്സരങ്ങളുടെ സമയക്രമം ചുവടെ:
കലാമത്സരങ്ങൾ 17 ഗവ.എച്ച്.എസ്.എസ്.അടിമാലി -സ്റ്റേജ് ഒന്ന് 9.30 മുതൽ ‘ഭതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം, തിരുവാതിര, മണിപ്പൂരി, ഒപ്പന, മാ൪ഗംകളി, നാടകം.
ഗവ.എച്ച്.എസ്.എസ് അടിമാലി -സ്റ്റേജ് രണ്ട്, ഒമ്പത് മുതൽ കവിതാപാരായണം, ലളിതഗാനം, നാടൻപാട്ട്, മാപ്പിളപ്പാട്ട്, ദേശഭക്തിഗാനം, നാടോടിപ്പാട്ട്, കോൽക്കളി, വഞ്ചിപ്പാട്ട്, പ്രഛന്നവേഷം, പ്രസംഗം, കഥാപ്രസംഗം, മിമിക്രി, മോണോആക്ട്.
ഗവ.എച്ച്.എസ്.എസ് അടിമാലി -സ്റ്റേജ് മൂന്ന്, ചെണ്ടമേളം ഫ്ളൂട്ട്,സിത്താ൪,വീണ,വയലിൻ,തബല,മൃദംഗം,ഹാ൪മോണിയം, ഗിത്താ൪, ക൪ണാടക സംഗീതം.
ഗവ.എച്ച്.എസ്.എസ് ഹാൾ അടിമാലി- സ്റ്റേജ് നാല് 9.30 മുതൽ കഥകളി, ഓട്ടന്തുള്ളൽ, കഥക്, ഒഡീസി, കഥകളിപ്പദം, കേരളനടനം, വായ്പാട്ട്.
ഗവ.എച്ച്.എസ്.എസ് ഹാൾ അടിമാലി -സ്റ്റേജ് അഞ്ച് 9.30 മുതൽ കഥാരചന, കവിതാരചന, ഉപന്യാസരചന, പെയ്ൻറിങ്, പെൻസിൽ ഡ്രോയിങ്, വാട്ട൪കള൪, കാ൪ട്ടൂൺ.
കായികമത്സരങ്ങൾ 17ന് ഒമ്പത് മുതൽ അടിമാലി വിശ്വദീപ്തി പബ്ളിക് സ്കൂൾ സ്റ്റേഡിയം, ഫുട്ബാൾ 10 മുതൽ അടിമാലി ഗവ.എച്ച്.എസ്.എസ് സ്റ്റേഡിയം, വോളിബോൾ അടിമാലി ഗവ.എച്ച്.എസ്.എസ് സ്റ്റേഡിയം, കബഡി 10 മുതൽ അടിമാലി ഈസ്റ്റേൺ പബ്ളിക് സ്കൂൾ സ്റ്റേഡിയം, ഷ്ട്ട്ൽ ബാഡ്മിറ്റൺ ഒമ്പത് മുതൽ അടിമാലി വിശ്വദീപ്തി പബ്ളിക് സ്കൂൾ സ്റ്റേഡിയം, സോഫ്റ്റ് ബാൾ 10 മുതൽ പഞ്ചായത്ത് ടൗൺഹാൾ ഗ്രൗണ്ട് അടിമാലി, ഹാൻഡ് ബോൾ ഡീപോൾ എച്ച്.എസ്. എസ് ഗ്രൗണ്ട് തൊടുപുഴ.
18ന് 20-20 ക്രിക്കറ്റ് ഒമ്പത് മുതൽ ഈസ്റ്റേൺ പബ്ളിക് സ്കൂൾ സ്റ്റേഡിയം അടിമാലി,വടംവലി-മൂന്ന് മുതൽ പഞ്ചായത്ത് ടൗൺഹാൾ ഗ്രൗണ്ട് അടിമാലി, പഞ്ചഗുസ്തി മൂന്ന് മുതൽ ഗവ.എച്ച.എസ് അടിമാലി, നീന്തൽ 10 മുതൽ അക്വാട്ടിക് സെൻറ൪ തൊടുപുഴ,കളരിപ്പയറ്റ് 10 മുതൽ സി.വി.എൻ കളരി,നെടുങ്കണ്ടം എന്നിവിടങ്ങളിലും നടക്കും.
17 ന ് ജില്ലാപഞ്ചായത്ത് പ്രസിഡൻറ് അലക്സ് കോഴിമല ഉദ്ഘാടനം നി൪വഹിക്കും. അടിമാലി ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ഷാൻറി ബേബി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇന്ദു സുധാകരൻ, അംഗം മേഴ്സി ജോയി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ എം.ടി. തോമസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ അഡ്വ.കെ.ടി. മൈക്കിൾ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൺ കുമാരി കൊച്ചുത്രേസ്യ പൗലോസ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൺ ഷീല സ്റ്റീഫൻ,അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി. സ്കറിയ, വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിജി ബാബു തുടങ്ങിയവ൪ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
