വിമാനത്താവളം അട്ടിമറിക്കുന്ന സമരത്തില്‍ നിന്ന് പിന്മാറണം -എം.എല്‍.എ
text_fieldsപത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെയുള്ള സമരത്തിൽ നിന്ന് ജനങ്ങൾ പിന്മാറണമെന്ന് കെ. ശിവദാസൻ നായ൪ എം.എൽ.എ.കഴിഞ്ഞ യു.ഡി.എഫ് സ൪ക്കാറിൻെറ കാലത്ത് പദ്ധതിക്കെതിരെ സമരം നടന്നിരുന്നു. എൽ.ഡി.എഫ് സ൪ക്കാ൪ വന്നതോടെ സമരം അവസാനിച്ചു. ഇപ്പോൾ വീണ്ടും സമരവുമായി ഇറങ്ങുന്നതിൽ ദുരൂഹതയുണ്ട്്.കെ.ജി.എസ് ഗ്രൂപ്പാണ് വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. പദ്ധതി പ്രദേശവും ചുറ്റുപാടും വ്യവസായ മേഖലയായി അച്യുതാനന്ദൻ സ൪ക്കാ൪ പ്രഖ്യാപിച്ചതിനെതിരെയെന്ന വ്യാജേനയാണ് സമരം. വ്യവസായ മേഖലയായി പ്രഖ്യാപിച്ചതുകൊണ്ട് വസ്തുക്കളിന്മേൽ സ൪ക്കാറിന് പ്രത്യേക അധികാരമില്ല.യു.ഡി.എഫ് സ൪ക്കാ൪ ഒരിഞ്ച് സ്ഥലം പോലും വിമാനതാവളത്തിനുവേണ്ടി പൊന്നും വിലയ്ക്ക് എടുക്കില്ല.വസ്തുക്കൾ ബലമായി കൈയേറി വിമാനത്താവളം സ്ഥാപിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.ജനങ്ങളിൽ അനാവശ്യ ഭീതി ഉണ്ടാക്കി പദ്ധതിയെ അട്ടിമറിക്കാൻ നടത്തുന്നത് ശരിയല്ളെന്നും എം.എൽ.എ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
