ആവേശം കൈവിടാതെ സമരസമിതി
text_fieldsചപ്പാത്ത്: യു.ഡി.എഫിലെ പ്രബല കക്ഷികളായ കോൺഗ്രസും കേരള കോൺഗ്രസും ഉപവാസത്തിൽനിന്ന് പിന്മാറിയെങ്കിലും മുല്ലപ്പെരിയാ൪ സമരപ്പന്തലിലേക്ക് ജനപ്രവാഹം തുടരുന്നു.
പ്രധാന കക്ഷികൾ ഉപവാസസമരം നി൪ത്തിയെങ്കിലും മുല്ലപ്പെരിയാ൪ സമരസമിതി നേതൃത്വത്തിൽ ചപ്പാത്തിൽ നടന്നുവരുന്ന ഉപവാസത്തിന് ശക്തിയും വീര്യവും കൂടിയിരിക്കുകയാണ്.
ഇതിൻെറ തെളിവാണ് വ്യാഴാഴ്ച ചപ്പാത്തിലെ സമരപ്പന്തലിലേക്ക് ഒഴുകിയെത്തിയ ജനപ്രവാഹം. കോൺഗ്രസും കേരള കോൺഗ്രസും സമരത്തിൽനിന്ന് പിന്മാറുമെന്ന വിവരം ലഭിച്ചയുടൻ മുല്ലപ്പെരിയാ൪ സമരസമിതിയുടെ കേന്ദ്രകമ്മിറ്റി യോഗം ചേ൪ന്ന് സമരം തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു.സമരസമിതി രക്ഷാധികാരി ഫാ. ജോയി നിരപ്പേലും ചെയ൪മാൻ പ്രഫ.സി.പി. റോയിയും ഈ വിവരം മാധ്യമങ്ങളെ അറിയിച്ചിരുന്നു.
സമരസമിതിയുടെ ഉപവാസ സമരത്തിന് പിന്തുണ നൽകുമെന്ന് അറിയിച്ച് നൂറുകണക്കിന് ഫോൺകോളുകളാണ് സമിതി ഭാരവാഹികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സി.പി.എമ്മും സി.പി.ഐയും സമരത്തിൽ ഉറച്ചുനിൽക്കുമെന്ന് അറിയിപ്പ് വന്നതോടെ വരും ദിവസങ്ങളിൽ സമരത്തിന് കൂടുതൽ പിന്തുണയുണ്ടാകുമെന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
മുല്ലപ്പെരിയാ൪ റിലേ ഉപവാസ സമരത്തിൻെറ അഞ്ചാം വാ൪ഷിക ദിനമായ ഡിസംബ൪ 25ന് വൻപ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം.
പീരുമേട്: ചപ്പാത്ത്, മുല്ലപ്പെരിയാ൪ സമരപ്പന്തലുകളിൽ നാട്ടുകാരും മറ്റ് ജില്ലയിൽനിന്നെത്തിയവരും സമരം നയിക്കുകയാണ് വണ്ടിപ്പെരിയാ൪ സമരപ്പന്തലിൽ പെരുമ്പാവൂ൪ എം.എൽ.എ സാജു പോളിൻെറ നിരാഹാര സമരം ഏഴാം ദിവസം പിന്നിട്ടു. സമരത്തിൽനിന്ന് പിന്മാറിയതിനാൽ യു.ഡി. എഫിൻെറ പ്രാദേശിക നേതാക്കൾ കഴിഞ്ഞ ദിവസം സമരപ്പന്തലിലെത്തിയില്ല.
പ്രശ്നത്തിൽ ഇടപെടാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും വ്യക്തമായ തീരുമാനമുണ്ടായാൽ മാത്രമേ സമരത്തിൽനിന്ന് പിന്മാറുകയുള്ളൂവെന്നാണ് തീരവാസികളുടെ തീരുമാനം.
യു.ഡി.എഫിൻെറ സമരത്തിൽനിന്നുള്ള പിന്മാറ്റം സമരത്തെ ബാധിക്കില്ളെന്നും നാട്ടുകാ൪ പറഞ്ഞു. ചപ്പാത്തിലെ സമരപ്പന്തലിൽ സമരം 1800 ദിവസം അടുത്തപ്പോഴാണ് നേതാക്കൾ നിരാഹാര സമരവുമായി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
