സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടുപേര്‍ പിടിയില്‍
text_fieldsമുണ്ടക്കയം: കൂട്ടിക്കൽ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ അതിക്രമിച്ചുകയറി പഞ്ചായത്ത് അംഗത്തെ മ൪ദിക്കുകയും പ്രസിഡൻറിനെയും വനിതാഅംഗങ്ങളെയും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ സി.പി. എം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടുപേ൪ അറസ്റ്റിൽ. സി. പി.എം പ്ളാപ്പള്ളി ബ്രാഞ്ച് സെക്രട്ടറി പ്ളാപ്പള്ളി കാവുതറപ്പേൽ ഷിനു കെ. രവീന്ദ്രൻ (32), സി.ഐ. ടി.യു ഡ്രൈവേഴ്സ് യൂനിയൻ കൺവീന൪ ഏന്തയാ൪, വെമ്പിലാമറ്റത്ത് ചെറിയാൻ (45) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ: കൂട്ടിക്കൽ ടൗണിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോട് ചേ൪ന്ന് ഓട്ടോകൾ പാ൪ക്ക് ചെയ്യുന്നതിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിൻെറ അടിസ്ഥാനത്തിൽ അന്വേഷണത്തിന് എത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡൻറ് സ്ഥലത്തുണ്ടായിരുന്നില്ല. ഇതിൽ പ്രകോപിതരായവ൪ പഞ്ചായത്തോഫിസിലെത്തി യോഗം നടക്കുന്ന മുറിയുടെ കതക് ചവിട്ടിത്തുറന്ന്പഞ്ചായത്ത് അംഗം കെ.എസ്. മോഹനനെ മ൪ദിക്കുകയും പഞ്ചായത്ത് പ്രസിഡൻറ് വി.എം. ജോസഫിനെയും വനിതാപഞ്ചായത്ത് അംഗങ്ങളെയും അസഭ്യം പറയുകയുമായിരുന്നു. ഹാളിലുണ്ടായിരുന്ന കസേരകൾ സംഘം അടിച്ചുതക൪ക്കുകയും ചെയ്തിട്ടുണ്ട്. പിടിയിലായവരെ കാഞ്ഞിരപ്പള്ളി കോടതി 14 ദിവസത്തേക്ക്റിമാൻഡ് ചെയ്ത് സബ് ജയിലിലേക്ക് അയച്ചു.സംഭവത്തിൽ അഞ്ചുപേരെ കൂടി പിടികൂടാനുണ്ടെന്നും അവ൪ക്കായി തിരച്ചിൽ ശക്തമാക്കിയതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
