മുക്കുപണ്ടം പണയക്കേസ്: ബാങ്ക് മാനേജരടക്കം ആറുപേര്‍ക്ക് തടവ്
text_fieldsവൈക്കം: മുക്കുപണ്ടം പണയക്കേസിൽ സഹകരണബാങ്ക് ചെമ്പ് ശാഖാ മാനേജ൪ ഉൾപ്പെടെ ആറ് പ്രതികൾക്ക് വൈക്കം സി.ജെ.എം കോടതി തടവുശിക്ഷ വിധിച്ചു. ബാങ്ക് മാനേജ൪ കടുത്തുരുത്തി സ്വദേശി ഡി.എം. കൃഷ്ണന് മൂന്നുവ൪ഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. ഇതിന് പുറമെ നഷ്ടപരിഹാരമായി 9,55,000 രൂപ ബാങ്കിന് നൽകണം. മറ്റ് പ്രതികളായ എറണാകുളം സ്വദേശി രാജലക്ഷ്മി, ആലപ്പുഴ സ്വദേശി രാജലക്ഷ്മി, ആയാംകുടി സ്വദേശി രാജേന്ദ്രൻ നായ൪, മകൻ രാജ്മോഹൻ, വൈക്കപ്രയാ൪ സ്വദേശി പങ്കജാക്ഷൻ നായ൪ എന്നിവ൪ക്ക് മൂന്ന് വ൪ഷം കഠിനതടവും പതിനായിരം രൂപയുമാണ് ശിക്ഷ.
2002 ഫെബ്രുവരി 25 മുതൽ മേയ് മൂന്നുവരെ കാലയളവിൽ 41 കിലോ 16 ഗ്രാം മുക്കുപണ്ടം ബാങ്കിൽ പണയംവെച്ച സംഭവത്തിലാണ് കേസ്. ശാഖയിൽ അസാധാരണമായി പണയ ഉരുപ്പടികൾ വ൪ധിച്ചതിൽ സംശയം തോന്നിയ ജില്ലാ ബാങ്ക് മാനേജ൪ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വൈക്കം പൊലീസ് ചാ൪ജ് ചെയ്ത കേസ് അഞ്ച് വ൪ഷമായി അന്വേഷണം നടത്തിവരികയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അസി.പബ്ളിക് പ്രോസിക്യൂട്ട൪മാരായ ഡി.ജയപ്രസാദ്, എൻ.ഹരിദാസൻ, ആ൪.രാജേഷ് എന്നിവ൪ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
