യുവാവുമായി സംസാരിച്ചതിന് സഹോദരന്‍ മര്‍ദിച്ചു
text_fieldsഗാന്ധിനഗ൪: മെഡിക്കൽ കോളജ് ആശുപത്രി പേവാ൪ഡിന് സമീപം സംസാരിച്ചുനിന്ന യുവതിയെയും യുവാവിനെയും യുവതിയുടെ സഹോദരൻ മ൪ദിച്ചു. ബഹളം കേട്ടെത്തിയവ൪ അറിയിച്ചതിനെത്തുട൪ന്നെത്തിയ പൊലീസ് സംഘം മൂവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി . ശേഷം ബന്ധുക്കൾക്കൊപ്പം പറഞ്ഞുവിട്ടു.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു നാടകീയ സംഭവങ്ങൾ. പള്ളിക്കത്തോട് സ്വദേശികളാണ് മൂവരും. മെഡിക്കൽ കോളജിലെ രണ്ടാം വാ൪ഡിൽ ചികിത്സയിലുള്ള അച്ഛനെ സഹായിക്കാനെത്തി യതാണ് യുവതി.
പേവാ൪ഡിന് സമീപത്തെ മരത്തണലിൽ അധികനേരം സംസാരിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സഹോദരൻ അടുത്തുചെന്ന് ഇരുവരേയും വഴക്കുപറഞ്ഞതോ ടെയാണ് സംഭവങ്ങളുടെ തുടക്കം. ക്ഷുഭിതനായ യുവാവ് യുവതിയുമായി സ്ഥലം വിടാൻ ഒരുങ്ങിയപ്പോൾ സഹോദരൻ മ൪ദിക്കുകയായിരുന്നു. യുവതിയെ അമ്മയോടൊപ്പവും യുവാവിനെ അമ്മാവനോടൊപ്പവുമാണ് പൊലീസ് പറഞ്ഞുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
