കുടിവെള്ള പൈപ്പ്ലൈനിലെ തകരാര്‍ പരിഹരിക്കാന്‍ ‘ബ്ളൂ ബ്രിഗേഡ്’ രൂപവത്കരിക്കും
text_fieldsകോട്ടയം: കുടിവെള്ള പൈപ്പ് ലൈനുകളിലെ തകരാ൪ പരിഹരിക്കാൻ ബ്ളൂ ബ്രിഗേഡ് വരുന്നു. ജനുവരി ഒന്നിന് തുടക്കമിടുന്ന 24മണിക്കൂറും പ്രവ൪ത്തിക്കുന്ന മൊബൈൽ യൂനിറ്റിൽ പ്ളംബ൪, ഫിറ്റ൪, ലേബ൪, ഓവ൪സിയ൪ എന്നിവരുടെ സേവനം ലഭ്യമാകും. നഗരസഭാ പരിധിയിലെ കുടിവെള്ളപ്രശ്നം ച൪ച്ച ചെയ്യാൻ വ്യാഴാഴ്ച ചേ൪ന്ന അടിയന്തര കൗ ൺസിലിലാണ് ഇക്കാര്യം അറിയിച്ചത്.
കരാറുകാരൻ നിശ്ചിത സമയത്തിനുള്ളിൽ തകരാ൪ പരിഹരിച്ചില്ളെങ്കിൽ മൊബൈൽ യൂനിറ്റ് സേവനം ഉറപ്പാക്കും. ഇത്തരത്തിൽ ജോലി ഏറ്റെടുക്കുന്ന മൊബൈൽ യൂനിറ്റ് ചെലവായ തുക കരാറുകാരിൽനിന്ന് ഈടാക്കും. കുമാരനെല്ലൂ൪ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ 10ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ പമ്പ് സെറ്റ് 10 ദിവസത്തിനുള്ളിൽ സ്ഥാപിച്ച് വിതരണം കാര്യക്ഷമമാക്കും. നാട്ടകം, പനച്ചിക്കാട് പ്രദേശങ്ങളിലെ 50 കുടുംബങ്ങളെ കോ൪ത്തിണക്കി മിനി വാട്ട൪ സ്കീം നടപ്പാക്കും. നഗരത്തിലെ കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ മാറ്റാൻ 185ലക്ഷത്തിൻെറ പദ്ധതി സമ൪പ്പിച്ചിട്ടുണ്ട്. 35 വ൪ഷത്തെ സമഗ്രവികസനം ലക്ഷ്യമിട്ട് 75കോടിയുടെ കുടിവെള്ളപദ്ധതിക്ക് രൂപരേഖയായി.
മാസങ്ങളായി നഗരത്തിൻെറ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ളപ്രശ്നം പരിഹരിക്കാതെയും തക൪ന്ന പൈപ്പ് ലൈനുകൾ നന്നാക്കാതെയും അലംഭാവം കാണിക്കുന്ന വാട്ട൪ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ ഭരണ-പ്രതിപക്ഷാംഗങ്ങൾ രൂക്ഷവിമ൪ശം അഴിച്ചുവിട്ടു. കുടിവെള്ളപ്രശ്നം സംസാരിക്കാൻ ചെയ൪മാൻ അവസരം നിഷേധിച്ചെന്ന് ആരോപിച്ച് ബി. ഗോപകുമാ൪ ഇറങ്ങിപ്പോയി.
ജനങ്ങളുടെ പരാതി കേട്ട് സഹികെട്ടുവെന്നും ജനപ്രതിനിധിയെന്ന നിലയിൽ സംസാരിക്കുന്ന വിഷയത്തിന് പരിഹാരം ലഭിച്ചില്ളെങ്കിൽ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാൻ മടിക്കില്ളെന്നും ചില അംഗങ്ങൾ തുറന്നടിച്ചു. ഭരണസമിതി കാലയളവിൽ കുടിവെള്ളപ്രശ്നം ച൪ച്ചചെയ്യാൻ മൂന്ന് യോഗം ചേ൪ന്നിട്ടും പരിഹാരമായില്ളെന്നും ചില വാട്ട൪ അതോറിറ്റി ഉദ്യോഗസഥ൪ യോഗത്തിൽ സംബന്ധിക്കാത്തത് ഗൗരവം തിരിച്ചറിയാത്തതിൻെറ തെളിവാണെന്നും കൗൺസില൪മാ൪ ആരോപിച്ചു. ഗാ൪ഹിക കണക്ഷന് വ്യത്യസ്ത നിരക്ക് ഈടാക്കുന്ന വാട്ട൪അതോറിറ്റി നടപടിയെയും ചില൪ ചോദ്യംചെയ്തു. കോടതിവിധി സമ്പാദിച്ചവ൪ക്ക് മുടക്കം കൂടാതെ കുടിവെള്ളം എത്തിക്കുന്നതിന് താൽപ്പര്യം കാണിക്കുന്നവ൪ കോളനി ഉൾപ്പെടെ പ്രദേശങ്ങൾ ഒഴിവാക്കുകയാണ്. പുത്തനങ്ങാടി പ്രദേശത്തെ രണ്ട് വലിയ വാട്ട൪ടാങ്കുകൾ വൃത്തിഹീനമാണ്. ഒരാൾ താഴ്ചയിൽ ചളിനിറഞ്ഞ ടാങ്കിലാണ് കുടിവെള്ളം ശേഖരിക്കുന്നത്. ഇക്കാര്യം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടും നടപടിയില്ളെന്ന് വനിതാ കൗൺസില൪ പറഞ്ഞു.
ചെയ൪മാൻ സണ്ണി കല്ലൂ൪ അധ്യക്ഷത വഹിച്ചു. വി.കെ. അനിൽകുമാ൪, എം.പി. സന്തോഷ്കുമാ൪, എം.കെ.പ്രഭാകരൻ, ടി.ജി. പ്രസന്നൻ, എൻ. എസ്. ഹരിചന്ദ്രൻ, ജാൻസി ജേക്കബ്, ടി.സി. റോയി, ഷീജ അനിൽ, വാട്ട൪അതോറിറ്റി എക്സിക്യൂട്ടീവ് എൻജീനിയ൪ എസ്.എസ്. റോയി, എ.ഇമാരായ അനുരാജ്, ശ്രീകുമാ൪ എന്നിവ൪ ച൪ച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
