കെ.പി. അപ്പന്‍ ബാഹ്യപ്രലോഭനങ്ങള്‍ അതിജീവിച്ച നിരൂപകന്‍
text_fieldsകൊല്ലം: ബാഹ്യപ്രലോഭനങ്ങളെ അതിജീവിച്ച നിരൂപകനായിരുന്നു കെ.പി. അപ്പനെന്ന് വി. രാജകൃഷ്ണൻ. വിമ൪ശകൻെറ ഏകാഗ്രത ശിഥിലമാക്കുന്ന ഘടകങ്ങൾ ഇന്ന് വ൪ധിച്ച് വരികയാണ്. തിരസ്കാരം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ.പി. അപ്പൻ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസന്നരാജൻ അധ്യക്ഷത വഹിച്ചു. പി.സി. റോയ്, ജി. പദ്മറാവു, ബി.വി. ശശികുമാ൪, സി.ആ൪. രാജഗോപാലൻ, എസ്. സുദ൪ശനബാബു, പി. ഹരിദാസ്, ജി.എൽ. ലില്ലി, രാജീവ് പാരിപ്പള്ളി, സനൽകുമാ൪ എന്നിവ൪ സംബന്ധിച്ചു.
കൊല്ലം: മലയാളത്തിൽ ഏറ്റവും വിമ൪ശവും പരിഹാസവും ഏറ്റുവാങ്ങിയയാളാണ് താനെന്ന് സാഹിത്യനിരൂപകൻ ആഷാ മേനോൻ. തൻെറ പുസ്തകങ്ങൾ വായനക്കാ൪ക്ക് മനസ്സിലാകുന്നില്ളെന്ന പരാതി എന്നും ഉണ്ടായിരുന്നു. എന്നാൽ, അതേപ്പറ്റി കെ.പി. അപ്പനോട് സംസാരിച്ചപ്പോൾ അങ്ങനെ എഴുതുന്നതിനെ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയാണുണ്ടായത്. കൊല്ലം എസ്.എൻ കോളജ് മലയാള വിഭാഗം സംഘടിപ്പിച്ച കെ.പി. അപ്പൻ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പൽ ഡോ. മോഹൻ ശ്രീകുമാ൪ അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം മേധാവി ഡോ. പി. ഇന്ദിരാ തങ്കച്ചി, ചെറുകഥാകൃത്ത് വി.ആ൪. സുധീഷ്, ഡോ. ബി. ഭുവനേന്ദ്രൻ, ആ൪. സുനിൽകുമാ൪, ശ്യാം ആ൪. ബാബു, ഡോ. ടി. അനിതകുമാരി എന്നിവ൪ സംസാരിച്ചു.
കൊല്ലം: മലയാളസാഹിത്യ വിമ൪ശത്തെ സ൪ഗാത്മകമാക്കിയ ശ്രേഷ്ഠവിമ൪ശകനായിരുന്നു കെ.പി അപ്പനെന്ന് വി.ബി.സി നായ൪ പറഞ്ഞു. അപ്പൻെറ വേ൪പാടിനുശേഷം സാഹിത്യവിമ൪ശശാഖ തീ൪ത്തും ശൂന്യമായ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. നീരാവിൽ നവോദയം ഗ്രന്ഥശാല കെ.പി അപ്പൻ സ്മാരക പഠനഗവേഷണകേന്ദ്രത്തിൻെറ ആഭിമുഖ്യത്തിൽ കെ.പി അപ്പൻെറ മൂന്നാംചരമവാ൪ഷികദിനാചരണത്തിൻെറ ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
ഗ്രന്ഥശാലാപ്രസിഡൻറ് ബേബിഭാസ്ക൪ അധ്യക്ഷതവഹിച്ചു. ചെറുകഥാകൃത്ത് ജോയിക്കുട്ടി പാലത്തുങ്കൽ പ്രസംഗിച്ചു. സെക്രട്ടറി എസ്. നാസ൪ സ്വാഗതംപറഞ്ഞു. ‘മലയാളസാഹിത്യവിമ൪ശം ഇന്ന്’ എന്ന വിഷയത്തിൽ സെമിനാ൪ നടന്നു.
വിമ൪ശകൻ പ്രസന്നരാജൻ വിഷയാവതരണം നടത്തി. പ്രഫ. ഡി. ശശിധരക്കുറുപ്പ്, ഡോ. എസ്. ശ്രീനിവാസൻ, ഡോ. ജി. പത്മറാവു, കെ.പി നന്ദകുമാ൪, വി. ബിജു, ഡോ. പി.സി റോയി, എ.കെ ശിവരാജൻ, ഗ്രന്ഥശാലാപ്രസിഡൻറ് ബേബിഭാസ്ക൪, സെക്രട്ടറി എസ്. നാസ൪, കെ.എസ്. ബൈജു എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
