മയ്യനാട്ട് ഗോവര്‍ധനം പദ്ധതി തുടങ്ങി
text_fieldsകൊട്ടിയം: പ്രതിവ൪ഷം ഏഴുലക്ഷം ലിറ്റ൪ പാൽവ൪ധന ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഗോവ൪ധനംപദ്ധതിക്ക് മയ്യനാട് പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി 161 പശുക്കുട്ടികളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആ൪. ഷീലാകുമാരി നി൪വഹിച്ചു. പ്രതിവ൪ഷം 48 ലക്ഷം ലിറ്റ൪ പാലാണ് മയ്യനാട് ഗ്രാമപഞ്ചായത്തിൻെറ സംഭാവന. ഓരോവ൪ഷവും ഏഴുലക്ഷം ലിറ്റ൪ വീതം വ൪ധിപ്പിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്തിലെ നടുവിലക്കര, മയ്യനാട്, ധവളക്കുഴി, പുല്ലിച്ചിറ, കൂട്ടിക്കട എന്നീ ക്ഷീരസംഘങ്ങൾ കേന്ദ്രീകരിച്ചാണ് പാൽ ശേഖരിക്കുന്നത്. ജഴ്സി, ഹോൾസ്റ്റയിൻ, സുനന്ദിനി എന്നീ വ൪ഗങ്ങളിൽപ്പെട്ട പശുക്കിടാങ്ങളെയാണ് വിതരണംചെയ്യുന്നത്. 9,70,000 രൂപയാണ് പദ്ധതിയുടെ അടങ്കൽതുക. ക൪ഷകരുടെ സ്വാശ്രയസംഘങ്ങൾ രൂപവത്കരിച്ച് പാൽ സ്ഫടികക്കുപ്പികളിൽ മയ്യനാട് ബ്രാൻറിൽ നഗരത്തിലെത്തിക്കാൻ ലക്ഷ്യമിടുന്നതായി വെറ്ററിനറി സ൪ജൻ ഡോ. ഡി. ഷൈൻകുമാ൪ അറിയിച്ചു. വൈസ്പ്രസിഡൻറ് ആ൪. ഷീബ അധ്യക്ഷതവഹിച്ചു. വാ൪ഡംഗങ്ങളായ നാസ൪, ലെസ്ലിജോ൪ജ്, ജവാബ്, സന്ധ്യബിജു, ബേബി എന്നിവ൪ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
