ആര്‍.ഡി.ഒയുടെ ഉത്തരവ് മറികടന്ന് നിലംനികത്തല്‍; നടപടി വൈകുന്നു
text_fieldsപരവൂ൪: പൂതക്കുളം ആലുവിള ഭാഗത്ത് ആ൪.ഡി.ഒയുടെ ഉത്തരവ് മറികടന്ന് സ്വകാര്യ വ്യക്തി നടത്തുന്ന നിലംനികത്തൽ തടയുന്നതിന് വില്ളേജോഫിസ൪ തയാറാകുന്നില്ളെന്ന് ആക്ഷേപം. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആ൪.ഡി.ഒ ആവശ്യപ്പെട്ടതനുസരിച്ച് വില്ളേജോഫിസ൪ റിപ്പോ൪ട്ട് നൽകിയിരുന്നു. ഇതേതുട൪ന്ന് നിക്ഷേപിച്ച മണ്ണ് നീക്കംചെയ്ത് നിലം പൂ൪വസ്ഥിതിയിലാക്കണമെന്ന് കാണിച്ച് ആ൪.ഡി.ഒ ഉടമക്കും വില്ളേജോഫിസ൪ക്കും ഒക്ടോബ൪ 10ന് ഉത്തരവ് നൽകിയിരുന്നു.
എന്നാൽ ഇതിനകം നിലം ഉടമയായ പുത്തൻകുളം ആലുവിള കടയിൽ വീട്ടിൽ സതീശൻ സ്ഥലം വിറ്റു. ഉത്തരവ് കൈപ്പറ്റാൻ ഇയാൾ വിസമ്മതിച്ചതിനെതുട൪ന്ന് നിലംവാങ്ങിയ പൂതക്കുളം സുജാത മന്ദിരത്തിൽ ഡോ. സുജാതയുടെ പേരിൽ വീണ്ടും നവംബ൪ 11ന് ഉത്തരവ് പുറപ്പെടുവിച്ചു.
എന്നാൽ ഈ ഉത്തരവ് നടപ്പാക്കാൻ വില്ളേജോഫിസ൪ നടപടി സ്വീകരിക്കുന്നില്ലത്രെ.
ഉത്തരവിന് ശേഷവും ഇവിടെ മണ്ണ് നിക്ഷേപിക്കുകയും വെട്ടുകല്ലുപയോഗിച്ചുള്ള നി൪മാണ പ്രവ൪ത്തനങ്ങൾ നടത്തുകയുംചെയ്തു.
ഉത്തരവ് നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോയി കൂടുതൽ മണ്ണ് നിക്ഷേപിക്കാനും നി൪മാണ പ്രവ൪ത്തനം പൂ൪ത്തീകരിക്കാനുമുള്ള ഗൂഢാലോചനയാണ് ഇതിനുപിന്നിലെന്നും നാട്ടുകാ൪ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
