കൊച്ചിയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ആസ്ഥാനം അട്ടിമറിച്ചതായി ആക്ഷേപം
text_fieldsതിരുവനന്തപുരം: കൊച്ചിയിലെ എയ൪ഇന്ത്യ എക്സ്പ്രസ് ആസ്ഥാനം വ്യോമയാനവകുപ്പിലെ ഉന്നത൪ അട്ടിമറിച്ചതായി ആക്ഷേപം.
ഉദ്ഘാടനം കഴിഞ്ഞ് 10മാസമായിട്ടും ഓഫിസ് പ്രവ൪ത്തന സജ്ജമായില്ളെന്നും ഇവിടേക്ക് വാങ്ങിയ നൂറിലേറെ കമ്പ്യൂട്ടറുകളും വിലപിടിപ്പുള്ള ഉപകരണങ്ങളും സ്ഥലപരിമിതികാരണം കൂട്ടിയിട്ടിരിക്കുകയാണെന്നും കേരള അസോസിയേഷൻ ഓഫ് ട്രാവൽ ഏജൻറ്സ് ആരോപിച്ചു. കേരളത്തിലേക്ക് എയ൪ഇന്ത്യ എക്സ്പ്രസിൻെറ ആസ്ഥാനം വന്നാൽ ഗൾഫ് മേഖലയിലും ആഭ്യന്തരമേഖലയിലും കൂടുതൽ സ൪വീസുകൾ നടത്തുമെന്ന കണക്കുകൂട്ടലുകളും വാഗ്ദാനങ്ങളും തകിടംമറിച്ച് കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള 300ൽപരം സ൪വീസുകൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് ഒറ്റയടിക്ക് പിൻവലിക്കുകയായിരുന്നു. ഏറ്റവും കൂടുതൽ സ൪വീസുകൾ പിൻവലിച്ചത് തിരുവനന്തപുരത്തുനിന്നാണ്. പിൻവലിച്ച സ൪വീസുകൾ പുനഃസ്ഥാപിക്കാൻ അടിയന്തര നി൪ദേശം നൽകാൻ മന്ത്രി വയലാ൪ രവി തയാറാകണമെന്ന് പ്രസിഡൻറ് കെ.വി. മുരളീധരനും ജനറൽ സെക്രട്ടറി ചാന്നാങ്കര എം.പി. കുഞ്ഞും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
