മുല്ലപ്പെരിയാര്‍: പുതിയ അണക്കെട്ടാണ് സി.പി.എം നിലപാടെന്ന് ജില്ലാ കമ്മിറ്റി
text_fieldsതിരുവനന്തപുരം: മുല്ലപ്പെരിയാ൪ വിഷയത്തിൽ പുതിയ അണക്കെട്ട് നി൪മിക്കുകയാണ് സി.പി.എമ്മിൻെറയും എൽ.ഡി.എഫിൻെറയും നിലപാടെന്ന് ജില്ലാ സമ്മേളനത്തിൽ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ അവതരിപ്പിച്ച പ്രവ൪ത്തന റിപ്പോ൪ട്ട്. പി.ബി നിലപാടിന് വിരുദ്ധമായി പുതിയ ഡാം വേണമെന്ന് നിലപാട് സ്വീകരിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ പാ൪ട്ടി ഉന്നത കമ്മിറ്റി വിമ൪ശിച്ചപ്പോഴാണ് തലസ്ഥാന ജില്ല വി.എസിനൊപ്പം നിന്നത്.
‘കേരളത്തിൻെറ സുരക്ഷ, തമിഴ്നാടിന് വെള്ളം, മുല്ലപ്പെരിയാറിൽ പുതിയ ഡാം’ എന്നതാണ് സി.പി.എമ്മിൻെറയും എൽ.ഡി.എഫിൻെറയും നിലപാടെന്നും അതിൻെറ അടിസ്ഥാനത്തിലാണ് പുതിയ അണക്കെട്ടിനായി മനുഷ്യച്ചങ്ങല നി൪മിച്ചതെന്നും റിപ്പോ൪ട്ട് വിശദീകരിക്കുന്നു. എന്നാൽ പ്രശ്നം പരിഹരിക്കാൻ അടിയന്തരമായി ഇടപെടണമെന്ന കേരളത്തിൻെറ ആവശ്യത്തോട് കേന്ദ്രത്തിന് നിസ്സംഗതയാണെന്നും കുറ്റപ്പെടുത്തുന്നു.
രാഷ്ട്രീയമായി പരിഹാരം കാണേണ്ട ലോക്പാൽ വിഷയത്തിൽ രാഷ്ട്രീയക്കാരെ ഒഴിവാക്കി പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ അരാഷ്ട്രീയത പ്രോത്സാഹിപ്പിക്കുന്ന ഉത്തരാധുനിക ബുദ്ധിജീവികളും അവ൪ക്ക് പിന്തുണ നൽകുന്ന വൻകിട കോ൪പറേറ്റുകളുമായിരുന്നെന്നും ദേശീയരംഗം അവലോകനം ചെയ്യവേ റിപ്പോ൪ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ എ.കെ.ജി സെൻററിൽ റിപ്പോ൪ട്ടിന്മേൽ നടന്ന ച൪ച്ചയിൽ പാ൪ട്ടി കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമ൪ശമാണ് ഉണ്ടായത്. അഴിമതിക്കെതിരായ സമരത്തിൽ അണ്ണാ ഹസാരെയെപോലുള്ളവ൪ രംഗത്ത് വരുമ്പോൾ പി.ബിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ളെന്ന് പ്രതിനിധികൾ പറഞ്ഞു. ആദ്യം ഹസാരെയുടെ സമരത്തോട് അകലം പാലിച്ചു. പിന്നീട് അതിൽ പങ്കെടുത്തു. ബംഗാളിലെ പ്രശ്നം നേരത്തെ മനസ്സിലാക്കുന്നതിലും ഇടപെടുന്നതിലും പി.ബി പരാജയമായിരുന്നു. കാ൪ഷിക പ്രശ്നങ്ങളിൽ കാര്യമായി ഇടപെടേണ്ട പാ൪ട്ടിക്ക് അതിന് കഴിയുന്നില്ല.
കാട്ടാക്കടയിൽ സ്ഥാനാ൪ഥി നി൪ണയമാണ് പരാജയകാരണമെന്ന് അവിടെ നിന്നുള്ള പ്രതിനിധി ചൂണ്ടിക്കാട്ടി. തദ്ദേശ തെരഞ്ഞെടുപ്പുകളിലും ജില്ലയിൽ സ്ഥാനാ൪ഥി നി൪ണയത്തിൽ പിഴവുണ്ടായി. നെടുമങ്ങാട് താലൂക്ക് പൂ൪ണമായി തോറ്റതിന് കാരണവും സ്ഥാനാ൪ഥി നി൪ണയത്തിലെ പിഴവായിരുന്നു. വെള്ളിയാഴ്ചയും ച൪ച്ച തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
