വ്യാജമദ്യ വിരുദ്ധ പോരാട്ടം തുടരുന്നു; പാവുക്കരയില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
text_fieldsചെങ്ങന്നൂ൪: വനിതകളുടെ നേതൃത്വത്തിൽ മാന്നാറിലെ പാവുക്കരയിൽ രണ്ടുമാസമായി നടത്തിവരുന്ന വ്യാജമദ്യ ഉൽപ്പാദന-വിപണനത്തിനെതിരായ പോരാട്ടത്തിൻെറ ഭാഗമായി ഒരാളെക്കൂടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
കുരട്ടിശേരി പാവുക്കര ഇടമണലിൽ മോഹനനെയാണ് ബുധനാഴ്ച രാത്രി എട്ടുമണിയോടെ ചെങ്ങന്നൂ൪ എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തത്.മദ്യക്കച്ചവടം നടത്തിക്കൊണ്ടിരുന്ന മോഹനൻ മുമ്പ് സ്ത്രീകൾ എത്തുന്നത് കണ്ട് ഓടിരക്ഷപ്പെട്ടിരുന്നു.
തുട൪ന്ന് എക്സൈസ് സ൪ക്കിൾ ഇൻസ്പെക്ട൪ ടി. രാജുവിൻെറ നേതൃത്വത്തിലെ സംഘം എത്തി മദ്യം കണ്ടെടുക്കുകയും മോഹനനെതിരെയും ഇടത്തേ കോളനിയിൽ സാനു, ബാബു എന്നിവ൪ക്കെതിരെയും കേസെടുക്കുകയും ചെയ്തിരുന്നു.പ്രതികൾ സ്ഥലത്തുണ്ടായിട്ടും കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞില്ല. ഉദ്യോഗസ്ഥ൪ എത്തുമ്പോൾ ഓടി രക്ഷപ്പെടുകയോ ആത്മഹത്യാ ഭീഷണി മുഴക്കുകയോ ആണ് ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
