കുറവന്‍തോട്ടില്‍ മാലിന്യം കുന്നുകൂടുന്നു; നാട്ടുകാര്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍
text_fieldsഅമ്പലപ്പുഴ: ഒഴുക്കുനിലച്ച കുറവൻതോട്ടിൽ മാലിന്യം കുന്നുകൂടുന്നത് നാട്ടുകാരിൽ പക൪ച്ചവ്യാധി ഭീഷണി ഉയ൪ത്തുന്നു. പൂക്കൈത ആറ്റിലേക്ക് ഒഴുകിയിരുന്ന തോടിൻെറ പലഭാഗങ്ങളും സ്വകാര്യവ്യക്തികൾ കൈയേറി നികത്തിയതാണ് ഒഴുക്കുനിലക്കാൻ കാരണമായത്.
ദേശീയപാതക്ക് കിഴക്കുവശത്തെ തോട് ഇപ്പോൾ കൊതുകുവള൪ത്തൽ കേന്ദ്രമായി മാറി. കക്കൂസ് മാലിന്യമുൾപ്പെടെയുള്ളവ തോട്ടിൽ അടിയുന്നത് ഗുരുതര പാരിസ്ഥിതികപ്രശ്നങ്ങളും സൃഷ്ടിക്കുന്നു.
കെട്ടിക്കിടക്കുന്ന മാലിന്യത്തിൽ നിന്നുള്ള ദു൪ഗന്ധം പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ വ൪ഷക്കാലത്ത് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേ൪ന്ന് തോട് വൃത്തിയാക്കിയിരുന്നു. ഇതിനുശേഷം മാലിന്യം തള്ളരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല.തോട്ടിൽ മാലിന്യം തള്ളുന്നവ൪ക്കെതിരെ അധികൃത൪ നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
