ജനകീയം, ജനസമ്പര്‍ക്കം: 1.28 കോടി രൂപയുടെ ധനസഹായം നല്‍കി
text_fieldsതൃശൂ൪: തൃശൂരിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പ൪ക്ക പരിപാടിയിൽ ചികിൽസാ ധനസഹായമടക്കം 4046 പേ൪ക്ക് 1.28 കോടി രൂപ നൽകി. 60 ലക്ഷം ശനി, തിങ്കൾ ദിവസങ്ങളിൽ അതത് താലൂക്കോഫിസുകളിൽ വിതരണം ചെയ്യും. 4029 പുതിയ പരാതികളടക്കം 85332 പരാതികൾ കേട്ട് മുഖ്യമന്ത്രി പരിഹാരം നി൪ദേശിച്ചു.
രാത്രി വൈകിയും ജനസമ്പ൪ക്ക പരിപാടി തുടരുകയാണ്. ഉദ്ഘാടന സമ്മേളന ശേഷം രാവിലെ പത്തോടെ പൊതു ജനങ്ങളുടെ ഇടയിലേക്ക് പരാതി കേൾക്കാനിറങ്ങിയ മുഖ്യമന്ത്രി വൈകീട്ട് ഏഴായിട്ടും രോഗികൾ വികലാംഗ൪ തുടങ്ങിയവരുടെ പരാതി കേട്ടുകൊണ്ടിരുന്നു. പിന്നീട് വേദിയിലും സദസ്സിലുമായി അദ്ദേഹം പരാതികൾ നേരിൽ പരിശോധിച്ച് പരിഹാരം നി൪ദേശിച്ചു. രാത്രി വൈകിയും അദ്ദേഹം പരാതികൾ കേട്ടുകൊണ്ടിരുന്നു. ഇതിനിടെസഹകരണമന്ത്രി സി.എൻ.ബാലകൃഷ്ണൻ, തേറമ്പിൽ രാമകൃഷ്ണൻ എം.എൽ.എ എന്നിവരും പരാതികളിൽ തീ൪പ്പുകൽപ്പിച്ചു. റവന്യൂമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണനും സന്നിഹിതനായിരുന്നു. മുഖ്യമന്ത്രിയോടൊപ്പം എം.എൽ.എമാരായ ടി.എൻ. പ്രതാപൻ, എം.പി. വിൻസൻറ്, പി.എ. മാധവൻ, ജില്ലാ കലക്ട൪ പി.എം. ഫ്രാൻസിസ് എന്നിവരും ഉണ്ടായിരുന്നു.
ബി.പി.എൽ ലിസ്റ്റിൽപെട്ട 21362 പേ൪ക്ക് റേഷൻകാ൪ഡ് 26 മുതൽ നൽകാൻ മുഖ്യമന്ത്രി നി൪ദേശിച്ചു. എ.പി.എല്ലിൽ നിന്ന് ബി.പി.എല്ലിലേക്ക് മാറ്റണമെന്ന 43279 പേരുടെ അപേക്ഷയിൽ ജനുവരിയോടെ സ൪വേ നടത്തി തീരുമാനം അറിയിക്കും. പട്ടയം അപേക്ഷക൪ക്കായി പ്രത്യേക അദാലത്ത് നടത്തും. എൻ.എച്ച് സ്ഥലമെടുപ്പ് പരാതിയിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ ച൪ച്ച നടത്തുന്നതിനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
