കടവല്ലൂര്‍ പഞ്ചായത്തോഫിസിന് മുന്നില്‍ മാംസാവശിഷ്ടങ്ങള്‍ നിക്ഷേപിച്ചു
text_fieldsപെരുമ്പിലാവ്: പഞ്ചായത്തോഫിസിനു മുന്നിൽ മാംസാവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കടവല്ലൂ൪ പഞ്ചായത്തോഫിസിനോട് ചേ൪ന്നുള്ള കുടുംബശ്രീ ഓഫിസിൻെറ ഭിത്തിയോട് ചേ൪ന്നാണ് പ്ളാസ്റ്റിക് കവറിൽ അവശിഷ്ടം കണ്ടെത്തിയത്.
സംഭവത്തിൽ കൊരട്ടിക്കര കോത്തോളിക്കുന്ന് ഷെരീഫിനെതിരെ ( 43) കുന്നംകുളം പൊലീസ് കേസെുടുത്തു. വ്യാഴാഴ്ച രാവിലെ ഓഫിസ് തുറക്കാനെത്തിയ ഉദ്യോഗസ്ഥ൪ മാലിന്യസഞ്ചി കണ്ട് പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. മാലിന്യം വഴിയരികിൽ തള്ളുന്നതു മൂലം പക൪ച്ച വ്യാധികൾ പട൪ന്നു പിടിക്കാൻ ഇടയുണ്ടെന്നും ഇത്തരക്കാ൪ക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് മാലിന്യം പഞ്ചായത്ത് വളപ്പിൽ ഉപേക്ഷിച്ചതെന്നുമാണ് ഇയാൾ പറയുന്നത്. പ്രസിഡൻറിൻെറ പരാതി പ്രകാരമാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
