കടന്നല്‍ ആക്രമണത്തില്‍ പത്തുപേര്‍ക്ക് പരിക്ക്
text_fieldsചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറത്ത് പത്തോളം പേ൪ക്ക് കടന്നൽ കുത്തേറ്റു. രണ്ടരവയസ്സുള്ള പിഞ്ചുകുഞ്ഞടക്കം രണ്ടുപേരുടെ നില അതീവഗുരുതരമാണ്. തിരുവത്ര സ്നേഹവേദി നഗറിനടുത്ത് തെരുവത്ത് കലാമിൻെറ മകൻ സാബിത്ത് (രണ്ടര) കലാമിൻെറ ഭാര്യമാതാവ് സഫിയ ( 54) എന്നിവരെ തൃശൂ൪ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താഴത്ത് വീട്ടിൽ ജലീലിൻെറ മകൻ ഹാഷിം (നാല്) പേളവീട്ടിൽ മൊയ്തുണ്ണിയുടെ മകൻ നഫീസ (30), ചോഴിരകത്ത് കനിഷ്ക൪ (38), താഴത്ത് ജലീലിൻെറ ഭാര്യ ഫലീഹ (25) മകൻ മുഹമ്മദ് ആദിൽ (അഞ്ച്), ജലീലിൻെറ സഹോദരി ബുഷൈന ( 25) എന്നിവ൪ക്കാണ് കുത്തേറ്റത്. ഇവരെ ചാവക്കാട് താലൂക്കാശുപത്രിയിലും മുതുവട്ടൂ൪ രാജാആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 4.15 ഓടെ പുല്ലൂട്ടിൽ ബാലൻെറ വീട്ടുപറമ്പിലെ വേപ്പ് മരത്തിൽ നിന്നാണ് കടന്നൽ കൂടിളകി വന്നത്. കാറ്റിൽ കടന്നൽ കൂടിൻെറ ഒരുഭാഗം അട൪ന്നുവീണതാണ് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
