പാവറട്ടി പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ വാര്‍ഡിലും കാന നികത്തി
text_fieldsപാവറട്ടി: പഞ്ചായത്തിലെ നാലാം വാ൪ഡിലെ കൊവേന്ത റോഡരികിലെ കാന മണ്ണിട്ട് നികത്തിയതിനുപുറമെ പഞ്ചായത്ത് പ്രസിഡൻറിൻെറ വാ൪ഡിലും കാന നികത്തി. ഭരണ സമിതിയുടെ അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് ഈ കാനയും നികത്തിയത്. മൂന്നാം വാ൪ഡിൽ കൾച്ചറൽ സെൻററിന് അരികിലൂടെ പോകുന്ന ആനേടത്ത് റോഡിലെ ഒരു ഭാഗത്തെ കാനയാണ് പഞ്ചായത്ത് പ്രസിഡൻറ് ത്രേസ്യാമ റപ്പായിയുടെ നി൪ദേശപ്രകാരം നികത്തിയത്. സംഭവം നിയമക്കുരുക്കിൽ പെട്ടിരിക്കുകയാണിപ്പോൾ.കാന സ്ളാബിട്ട് മൂടി സഞ്ചാരയോഗ്യമാക്കാനായിരുന്നു പദ്ധതി. എന്നാലിത്മറച്ചുവെച്ച് കാന നികത്തുകയായിരുന്നുവത്രേ.കൊവേന്ത റോഡരികിലെ കാന മണ്ണിട്ട് നികത്തിയത് സംബന്ധിച്ച് കൊവേന്ത ആശ്രമാധിപൻ പാവറട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് പ്രസിഡൻറിൻെറ വാ൪ഡിലെ അനധികൃത കാനനികത്തൽ പുറത്തായത്. റോഡ് വീതികൂട്ടന്നതിൻെറ ഭാഗമായാണ് കാന നികത്തിയതെന്നാണ് വാ൪ഡംഗം ഫ്രാൻസിസ് പുത്തൂരും പഞ്ചായത്ത് പ്രസിഡൻറും നൽകുന്ന വിശദീകരണം. എന്നാൽ നിലവിലെ കാനകൾ സ്ളാബിട്ട് മൂടി സഞ്ചാര യോഗ്യമാക്കാനാണ് പഞ്ചായത്ത് സെക്രട്ടറി നി൪ദേശിച്ചിരുന്നത്. ഇത് മുഖവിലക്കെടുക്കാതെ കാന നികത്തുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ സംഭാവന ഉപയോഗിച്ചാണ് കാന നികത്തിയതെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
