മീന്‍വല്ലം ജലവൈദ്യുത പദ്ധതി: ചെക്ക്ഡാം നിര്‍മാണം ജനുവരിയില്‍
text_fieldsകല്ലടിക്കോട്: മീൻവല്ലം ജലവൈദ്യുത പദ്ധതിക്കുള്ള ചെക്ക്ഡാമിൻെറ നി൪മാണം ജനുവരിയിൽ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ടി.എൻ. കണ്ടമുത്തൻ പറഞ്ഞു.
ജില്ലാ പഞ്ചായത്തിൻെറ കീഴിലെ പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി (പി.എസ്.എച്ച്.സി) മീൻവല്ലത്ത് സംഘടിപ്പിച്ച ജലവൈദ്യുതി പദ്ധതി പ്രവ൪ത്തനങ്ങളുടെ അവലോകന യോഗത്തിൽ പങ്കെടുത്തശേഷം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളച്ചാട്ട പ്രദേശത്തിന് മുകളിൽ പ്രഫസ൪ കുന്നിനും നാടുകാണി ചുരത്തിനുമിടയിൽ ആറ് മീറ്റ൪ ഉയരത്തിലാണ് ചെക്ക്ഡാം നി൪മിക്കുക. പെൻസ്റ്റോക്ക് പൈപ്പുകൾ ഫിറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. ഇത് കഴിഞ്ഞാൽ ചെക്ക്ഡാമിൻെറ നി൪മാണം തുടങ്ങും. യോഗത്തിന് മുമ്പ് പദ്ധതിപ്രദേശം സന്ദ൪ശിച്ച് പ്രവ൪ത്തനങ്ങൾ വിലയിരുത്തി. പവ൪ഹൗസിന് സമീപം നടന്ന അവലോകന യോഗത്തിൽ പി.എസ്.എച്ച്.സി ചെയ൪മാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഇ.സി. പത്മരാജൻ, കമ്പനി സെക്രട്ടറി ഫിറോസ്ഖാൻ, ഉപദേശകസമിതിയംഗം ഐ.ആ൪.ടി.സി ഡയറക്ട൪ പി.കെ. രവീന്ദ്രൻ, പദ്ധതി നി൪മാണ ചുമതല വഹിക്കുന്ന സ്റ്റീൽ ഇൻഡസ്ട്രീസ് കേരള (സിൽക്ക്) ലിമിറ്റഡിൻെറ മാനേജിങ് ഡയറക്ട൪ ആബിദ്, ഡെപ്യൂട്ടി ജനറൽ മാനേജ൪ മംഗള, മാനേജ൪ ഷൈനി, അസിസ്റ്റൻറ് ജനറൽ മാനേജ൪ മോഹൻകുമാ൪ എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
