വട്ടമ്പലം ഫയര്‍ സ്റ്റേഷനിലെ ജീപ്പ് കൂത്താട്ടുകുളത്തേക്ക് മാറ്റാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു
text_fieldsമണ്ണാ൪ക്കാട്: ഫയ൪സ്റ്റേഷനിൽനിന്ന് വാഹനം കൂത്താട്ടുകുളം സ്റ്റേഷനിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാ൪ തടഞ്ഞു.
വ്യാഴാഴ്ച രാത്രി 8.30ഓടെ വട്ടമ്പലത്തെ ഫയ൪സ്റ്റേഷനിലാണ് ബഹളമുണ്ടായത്.
ഫയ൪ സ്റ്റേഷനിൽ ആകെയുള്ള ഒരു ജീപ്പാണ് കൂത്താട്ടുകുളത്ത് 17ന് ഉദ്ഘാടനം ചെയ്യുന്ന പുതിയ ഫയ൪സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ നീക്കമുണ്ടായത്.
വിവരമറിഞ്ഞ ഡി.വൈ.എഫ്.ഐ, സി.പി.ഐ പ്രവ൪ത്തക൪ പ്രതിഷേധവുമായി രംഗത്തുവന്നു. ജീപ്പ് കൊണ്ടുപോകാനനുവദിക്കില്ളെന്നും ജീപ്പ് കൊണ്ടുപോയാൽ വെള്ളിയാഴ്ച മുതൽ ഫയ൪സ്റ്റേഷൻ തന്നെ പ്രവ൪ത്തിക്കേണ്ടതില്ളെന്നും പ്രതിഷേധക്കാ൪ പറഞ്ഞു.
മുദ്രാവാക്യമുയ൪ത്തി പ്രവ൪ത്തക൪ സംഘടിച്ചതോടെ മണ്ണാ൪ക്കാട് പൊലീസ് സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചെങ്കിലും പരിഹാരം കാണാനായില്ല.
തുട൪ന്ന് ഫയ൪ഫോഴ്സിൻെറ പാലക്കാട് ഡിവിഷനൽ ഓഫിസുമായി പൊലീസ് ബന്ധപ്പെട്ടതിനെ തുട൪ന്ന് ജീപ്പ് താൽക്കാലികമായി കൊണ്ടുപോകില്ളെന്ന ഉറപ്പിനെതുട൪ന്നാണ് പ്രതിഷേധം അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
