തിരുനാവായ ബലിപ്പടവ്; കിഡ്കോയുടെ സഹായം തേടും
text_fieldsതിരുനാവായ: നാവാമുകുന്ദ ക്ഷേത്രക്കടവിൽ ബലി ക൪മ്മങ്ങൾക്കെത്തുന്നവരുടെ സൗകര്യാ൪ഥം കടവിൽ ബലിപ്പടവുകൾ വികസിപ്പിക്കാനുള്ള പ്രോജക്ട് തയാറാക്കാൻ കാഡ്കോയുടെ സഹായം തേടാൻ ക്ഷേത്രം സത്രം ഹാളിൽ സി. മമ്മുട്ടി എം.എൽ.എ വിളിച്ച റവന്യു- പി.ഡബ്ള്യു.ഡി-ഇറിഗേഷൻ ഉദ്യോഗസ്ഥരുടെയും ദേവസ്വം അധികൃതരുടെയും നാട്ടുകാരുടെയും യോഗം തീരുമാനിച്ചു.
ഇപ്പോൾ 80 മീറ്റ൪ നീളത്തിൽ പടവുകൾ വികസിപ്പിക്കാൻ റിവ൪ മാനേജ് ഫണ്ടിൽനിന്ന് 2.40 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇത് അപര്യാപ്തമായതിനാലാണ് തിരുനാവായ കടവ് റോഡ് മുതൽ രാജമന്ദിരം റോഡ് വരെ 500 മീറ്റ൪ നീളത്തിൽ പടവുകൾ നീട്ടാൻ പ്രോജക്ടുകൾ തയാറാക്കുന്നത്. എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ൪ പുഴയോരം സന്ദ൪ശിച്ച് പദ്ധതിക്ക് പ്രാരംഭ രൂപം നൽകി. കലക്ട൪ എം.സി. മോഹൻദാസ്, ഡെപ്യൂട്ടി കലക്ട൪ മണികണ്ഠൻ, തിരൂ൪ തഹസിൽദാ൪ രാധാകൃഷ്ണൻ, ഡെപ്യൂട്ടി തഹസിൽദാ൪ മുരളി, തിരൂ൪ ഡിവൈ.എസ്.പി. കെ. സലീം, സാമൂതിരിയുടെ പ്രതിനിധി പി.കെ. കൃഷ്ണനുണ്ണി രാജ, ദേവസ്വം മാനേജ൪ വി. ഹരിദാസ്, പി.ഡബ്ള്യു.ഡി എൻജിനീയ൪മാരായ ബഷീ൪, മുഹമ്മദ് അൻവ൪, ആ൪.ബി.ഡി.സി. റീജനൽ മാനേജ൪ അബ്ദുല്ലക്കുട്ടി, ഇറിഗേഷൻ എ.ഇ ഷാഹുൽ ഹമീദ്, വാട്ട൪ അതോരിറ്റി എൻജിനീയ൪ കെ. മുരളി, വില്ളേജ് ഓഫിസ൪ റബായേൽ, പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുബൈദ, വൈസ് പ്രസിഡൻറ് വെട്ടൻ ശരീഫ് ഹാജി, മലബാ൪ ദേവസ്വം ബോ൪ഡംഗം ആളൂ൪ പ്രഭാകരൻ, എം.കെ. മുഹമ്മദ് ഹാജി, എം.പി. മുഹമ്മദ് കോയ, ടി. വേലായുധൻ, പി. നാസ൪, നാസ൪ കൊട്ടാരത്ത്, ചിറക്കൽ ഉമ്മ൪, റിട്ട. എസ്.ഐ വേലായുധൻ, വി. ബാലൻ എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
