ഗ്രൂപ്പിസം; മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് പദയാത്ര മാറ്റിവെച്ചു
text_fieldsമഞ്ചേശ്വരം: സംഘടനാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മഞ്ചേശ്വരം കോൺഗ്രസിൽ ഗ്രൂപ്പിസം രുക്ഷമാകുന്നു. വോ൪ക്കാടി മണ്ഡലത്തിലാണ് ഗ്രൂപ്പ് വഴക്കിന് തുടക്കമിട്ട് നേതാക്കൾ രംഗത്തെത്തിയത്.
യൂത്ത് കോൺഗ്രസ് അംഗത്വം വിപുലീകരിക്കാനും മണ്ഡലത്തിൽ ജനശ്രീയുടെ പ്രവ൪ത്തനം ശക്തിപ്പെടുത്താനും വേണ്ടി കഴിഞ്ഞ ശനിയാഴ്ച വിളിച്ചുചേ൪ത്ത വോ൪ക്കാടി മണ്ഡലം കമ്മിറ്റി യോഗത്തിൽ മണ്ഡലം നേതാക്കളും പ്രവ൪ത്തകരും ജനപ്രതിനിധികളും ഒരുവിഭാഗം ബ്ളോക് കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തിരുന്നു.
സുങ്കതകട്ട പാ൪ട്ടി ഓഫിസിൽ ചേ൪ന്ന യോഗത്തിൻെറ അതേ സമയം തന്നെ ബ്ളോക് കോൺഗ്രസ് പ്രസിഡൻറ് ഡി.എം.കെ. മുഹമ്മദിൻെറ നേതൃത്വത്തിൽ ഒരുവിഭാഗം മജീ൪പള്ള പ്രിയദ൪ശിനി ഹാളിൽ യോഗം ചേ൪ന്നതാണ് ഗ്രൂപ്പിസം ശക്തിപ്പെടാൻ ഇടയാക്കിയത്. ബ്ളോക് പ്രസിഡൻറ് വിളിച്ച യോഗം അച്ചടക്ക നടപടിയുടെ പേരിൽ സംഘടനയിൽനിന്ന് സസ്പെൻഡ് ചെയ്തവരെ പങ്കെടുപ്പിച്ചാണ് നടത്തിയത്.
ഇതിനെതിരെ ഒരുവിഭാഗം ഡി.സി.സി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. യോഗത്തിൽ, 18ന് ബ്ളോക് പ്രസിഡൻറിൻെറ നേതൃത്വത്തിൽ ഉപ്പളയിൽനിന്ന് ഹൊസങ്കടിയിലേക്ക് പദയാത്ര നടത്താനും തീരുമാനിച്ചിരുന്നു.
മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ കുമ്പള-മഞ്ചേശ്വരം ബ്ളോക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഉപ്പളയിൽ കഴിഞ്ഞദിവസം നടന്ന ഉപവാസം ഒരുവിഭാഗം ബഹിഷ്കരിച്ചിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാ൪ട്ടി സ്ഥാനാ൪ഥികളെ തോൽപിക്കാൻ സജീവമായി രംഗത്തിറങ്ങുകയും വീടുകൾതോറും കയറി പ്രചാരണം നടത്തുകയും ചെയ്ത ഡി.സി.സിയിലെ പ്രമുഖ ഭാരവാഹിയെ ഉപവാസത്തിൽ മുഖ്യസംഘാടകനാക്കിയതിൽ പ്രതിഷേധിച്ചാണ് പാ൪ട്ടിക്ക് കീഴിലെ ജനപ്രതിനിധികളും ഭാരവാഹികളും പരിപാടി ബഹിഷ്കരിച്ചത്. ഇതുമൂലം 30ൽ താഴെ മാത്രം അംഗങ്ങളാണ് ഉപവാസത്തിൽ പങ്കെടുത്തത്.
നേതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ പ്രവ൪ത്തക൪ക്കിടയിലും ച൪ച്ചയായിരിക്കുകയാണ്. പാ൪ട്ടി ഘടകങ്ങളിലോ ബ്ളോക് കമ്മിറ്റിയിലോ ആലോചിക്കാതെ ബ്ളോക് പ്രസിഡൻറ് പദയാത്ര നടത്താൻ തീരുമാനിച്ചതിനെതിരെ മറുവിഭാഗം ഡി.സി.സി, കെ.പി.സി.സി നേതൃത്വത്തിന് പരാതി നൽകി. ഇതേതുട൪ന്ന് 18ന് നടക്കേണ്ട പദയാത്ര മാറ്റിവെച്ചു. പരാതിക്ക് പുറമെ പദയാത്രക്ക് ഉപവാസത്തിൻെറ അനുഭവം ഉണ്ടാകുമെന്ന ഭയവും യാത്ര മാറ്റിവെക്കാൻ കാരണമായതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
