സംഘര്‍ഷം മറന്ന് ചിന്മയ വിദ്യാലയത്തില്‍ കരകാട്ടം
text_fieldsകാഞ്ഞങ്ങാട്: മുല്ലപ്പെരിയാ൪ വിഷയത്തിൽ കേരളവും തമിഴ്നാടും കൊമ്പുകോ൪ക്കുമ്പോഴും കലകളിലെ ഐക്യം കൈവിടാതെ കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തിൽ തമിഴ് പാരമ്പര്യ കലാരൂപമായ കരകാട്ടം അരങ്ങേറി. ‘സ്പിക്മാക്കെ’ സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കലകളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പരിപാടി സംഘടിപ്പിച്ചത്.
പത്തംഗ തമിഴ് കലാകാരന്മാരാണ് പൊയ്ക്കാൽ കുതിര, കാവടി ചിന്ത്, മയിലാട്ടം തുടങ്ങിയ സംഗീത, നൃത്ത സമന്വയമായ കരകാട്ടം അരങ്ങിലെത്തിച്ചത്. തമിഴ്നാടിൻെറ ആരാധനാ കലയായ കരകാട്ടം ദേശീയ ഗെയിംസ് വേദിയിൽ അവതരിപ്പിച്ചതും ഈ കലാകാരാണ്. എൻ. കാമാക്ഷി, ആ൪. നി൪മല, ആ൪. മഹേശ്വരി, കെ. ആരതി, ടാ൪ നാദിരാവോ, എൻ. ജീവരാവോ, എ. സത്യമണി, എൻ. ശിവജിരാവോ, ടി. കക്കറായ്, എ. പാണ്ഡ്യരാജ് എന്നിവരാണ് കരകാട്ടത്തിന് ജീവൻ പക൪ന്നത്.
കൃഷ്ണൻ മാസ്റ്റ൪ അധ്യക്ഷത വഹിച്ചു. ഡോ. കെ.ജി. പൈ സ്വാഗതവും പ്രിൻസിപ്പൽ പ്രതിഭ സോമസുന്ദരം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
