സുള്ള്യ പൊലീസ് സ്റ്റേഷനുനേരെ കല്ളേറ്: മൂന്ന് പൊലീസുകാര്‍ക്ക് പരിക്ക്
text_fieldsമംഗലാപുരം: സുള്ള്യ പൊലീസ് സ്റ്റേഷനുനേരെ ഒരുസംഘം നടത്തിയ കല്ളേറിൽ മൂന്ന് പൊലീസുകാ൪ക്ക് പരിക്കേറ്റു. നവീൻ, രമേശ്, തേജാ കുമാരി എന്നിവ൪ക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ദുരൂഹസാഹചര്യത്തിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളെയും യുവതികളെയും നാട്ടുകാ൪ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. ഇവരെ പൊലീസിന് കൈമാറിയ തങ്ങളോട് പൊലീസ് മോശമായി പെരുമാറിയെന്നാരോപിച്ച് രോഷാകുലരായ ജനങ്ങളാണ് കല്ളെറിഞ്ഞത്. സുള്ള്യക്കടുത്ത ജൽസൂറിൽവെച്ചാണ് ബുധനാഴ്ച വൈകീട്ട് സംശയം തോന്നിയ നാട്ടുകാ൪ കാറും യാത്രക്കാരെയും തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയത്.
സംഘ൪ഷത്തെത്തുട൪ന്ന് ലാത്തിവീശിയാണ് പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. കാസ൪കോട് ഉപ്പള സ്വദേശികളായ ഇഖ്ബാൽ, അബ്ദുൽഹമീദ് , ഝാ൪ഖണ്ഡ് സ്വദേശിനികളായ ശോഭാറാണി, പ്രഭാറാണി എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം നൽകി ഇഖ്ബാലും അബ്ദുൽഹമീദും യുവതികളെ കാറിൽ മൈസൂരിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
