കുവൈത്തില്‍ അപ്രത്യക്ഷനായ യുവാവിനായി കുടുംബത്തിന്‍െറ കാത്തിരിപ്പിന് രണ്ടാണ്ട്
text_fieldsപഴയങ്ങാടി: കുവൈത്തിൽ കാണാതായ യുവാവിനുവേണ്ടിയുള്ള കുടുംബത്തിൻെറ കാത്തിരിപ്പിന് രണ്ടാണ്ട് തികയുന്നു. പഴയങ്ങാടി മുട്ടത്തെ സൈതമ്മാടകത്ത് ചുത്തത്തിൻറവിട ഇസ്മായിലെന്ന 32കാരൻ 2005 ജൂലൈയിലാണ് കുവൈത്തിലേക്ക് വിമാനം കയറിയത്.
ഉമ്മ ആസ്യ, ഭാര്യ രാമന്തളിയിലെ നജ്മ, മകൾ ഒമ്പത് വയസ്സുകാരി ഇ൪ഫാന, വിവാഹിതയാകാത്ത സഹോദരി എന്നിവരടങ്ങുന്ന കുടുംബത്തിൻെറ ഉത്തരവാദിത്തം നെഞ്ചിലേറ്റിയാണ് ഇസ്മായിൽ കടൽ കടന്നത്. കുടുംബത്തിൻെറ പ്രാരബ്ധങ്ങൾ തീ൪ക്കുന്നതിന് നാട്ടിലെ ഡ്രൈവ൪ ജോലി മതിയാക്കി പോയ ഇസ്മായിൽ കുവൈത്തിലെ ഖൈത്താൻ ബേക്കറിയിലാണ് ജോലി നോക്കിയിരുന്നത്. എന്നാൽ, രണ്ടുവ൪ഷമായി ഇസ്മായിലിനെക്കുറിച്ച് ഒരു വിവരവും കുടുംബത്തിന് ലഭിക്കുന്നില്ല. രണ്ട് വ൪ഷം മുമ്പാണ് വീട്ടിലേക്ക് വിളിച്ചത. വിളി വരാതായതോടെ കുവൈത്തിലേക്ക് വിളിച്ച കുടുംബാംഗങ്ങൾക്ക് ഫലം നിരാശയും. മൊബൈൽ സ്വിച്ച് ഓഫായതായി മനസ്സിലാക്കിയ കുടുംബാംഗങ്ങൾ ഇസ്മായിലിൻെറ സുഹൃത്തുക്കളോട് അന്വേഷിച്ചെങ്കിലും പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇതിനിടെ ഇസ്മായിൽ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചതായി ഒരു സൂഹൃത്തിൻെറ വെളിപ്പെടുത്തലിനെ തുട൪ന്ന് ഉമ്മ ആസ്യയും ബന്ധുക്കളും തിരുവനന്തപുരത്തെത്തി ദിവസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടയിൽ ഒരു സ്വകാര്യ ചാനൽ ഇസ്മായിലിൻെറ തീരോധാനത്തെക്കുറിച്ച വാ൪ത്ത പുറത്തുവിട്ടതോടെ അതുവരെ സൗഹൃദം കാണിച്ചവരും അകൽച്ച കാണിക്കുന്നതായി ഉമ്മ ആസ്യ പറഞ്ഞു. മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി ബോധിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോൾ ഇവ൪.
ഇസ്മായിൽ ഒരു ഈജിപ്ഷ്യൻ വിസ റാക്കറ്റിൻെറ ചതിയിൽപെട്ടതായും ഇസ്മായിലിനെ മുന്നിൽ നി൪ത്തി ചില൪ മുതലെടുത്തതായും നാട്ടിൽ സംസാരമുണ്ട്. ഒരു വ൪ഷം മുമ്പ് ചില൪ ഇത്തരത്തിൽ വീട്ടിലേക്ക് വിളിച്ചതായും ഉമ്മ ഓ൪ക്കുന്നു. ഇസ്മായിൽ സബാഹിയയിൽ ആരുടെയോ തടവറയിലാണെന്നും ഇവിടെ നിന്ന് ഇനി മോചനം പ്രയാസകരമാണെന്നും സുഹൃത്തുക്കളിൽ ചില൪ ഒരിക്കൽ പറഞ്ഞതായും വേദനയോടെ ഓ൪ക്കുന്ന ആസ്യ രണ്ടു വ൪ഷമായി തോരാത്ത കണ്ണീരിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
