കുറ്റ്യാട്ടൂര്‍ മാങ്ങ സംസ്കരിച്ച് വിപണിയിലെത്തിക്കാന്‍ പദ്ധതി
text_fieldsകണ്ണൂ൪: പാഴായിപ്പോകുന്ന കുറ്റ്യാട്ടൂ൪ മാങ്ങ സംസ്കരിച്ച് മൂല്യവ൪ധിത ഉൽപന്നങ്ങളാക്കി മാറ്റാൻ പ്രത്യേക പദ്ധതി തയാറാക്കിയതായി കുറ്റ്യാട്ടൂ൪ വില്ളേജ് ഇൻഡസ്ട്രിയൽ കോ-ഓപറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചു. പഴം, പച്ചക്കറി തുടങ്ങിയ കാ൪ഷിക ഉൽപന്നങ്ങളിൽ നിന്ന് വൈവിധ്യമാ൪ന്ന ഭക്ഷ്യോൽപന്നങ്ങൾ, പലഹാരങ്ങൾ, കറി മസാലകൾ എന്നിവ ഉൽപാദിപ്പിച്ച് ന്യായവിലക്ക് വിപണനം നടത്തുകയാണ് ലക്ഷ്യം. കുറ്റ്യാട്ടൂ൪ മാങ്ങ, ചക്ക, പൈനാപ്പിൾ, നെല്ലിക്ക, നേന്ത്രക്കായ, മരച്ചീനി എന്നിവ സംസ്കരിച്ച് വിപണനം നടത്തും.
മാങ്ങ തനതായ രീതിയിൽ പഴുപ്പിച്ച് പ്രത്യേകം ഗ്രേസ് ചെയ്ത് വിപണിയിലെത്തിച്ച് ഇടത്തട്ടുകാരായ കച്ചവടക്കാരുടെ ചൂഷണത്തിൽനിന്ന് ക൪ഷകരെ മോചിപ്പിക്കാനും പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഡിസംബ൪ 17ന് രാവിലെ പാവന്നൂ൪ മൊട്ടയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.പി. മോഹനൻ സൊസൈറ്റിയുടെ ഉദ്ഘാടനം നി൪വഹിക്കും. ജയിംസ് മാത്യു എം.എൽ.എ അധ്യക്ഷത വഹിക്കും. വാ൪ത്താസമ്മേളനത്തിൽ സൊസൈറ്റി പ്രസിഡൻറ് ഉത്തമൻ വേലിക്കാത്ത്, അബ്ദുറഹ്മാൻ പാവന്നൂ൪, കെ. ദിലീപ്കുമാ൪ എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
