ഒടുവില്‍ ആരോരുമില്ലാതെ റെയില്‍വേ കവാടം തുറന്നു
text_fieldsകണ്ണൂ൪: ഏറെ വിവാദങ്ങൾക്കുശേഷം കണ്ണൂ൪ റെയിൽവേ സ്റ്റേഷൻെറ രണ്ടാം പ്രവേശ കവാടവും ടിക്കറ്റ് കൗണ്ടറും ഉദ്ഘാടനമില്ലാതെ പ്രവ൪ത്തനമാരംഭിച്ചു. വ്യാഴാഴ്ച രാവിലെ 7.30നാണ് പുതിയ കൗണ്ടറുകൾ പ്രവ൪ത്തിച്ചു തുടങ്ങിയത്. ഒരു സാധാരണ ടിക്കറ്റ് കൗണ്ടറും ആറ് റിസ൪വേഷൻ കൗണ്ടറുകളുമാണ് ഇവിടെ പ്രവ൪ത്തിക്കുക. ഒന്നാം നമ്പ൪ പ്ളാറ്റ്ഫോറത്തിലെ റിസ൪വേഷൻ കൗണ്ടറുകൾ പൂ൪ണമായി ഇങ്ങോട്ട് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇത് മലയോര മേഖല ഉൾപ്പെടെ സ്റ്റേഷൻെറ കിഴക്കുഭാഗത്തുനിന്ന് വരുന്ന യാത്രക്കാ൪ക്ക് ഏറെ പ്രയോജനമാകും. ഒന്നാം പ്ളാറ്റ്ഫോറത്തിലെ തിരക്കിനും കുറവുണ്ടാകും.
മൂന്ന് അൺറിസ൪വ്ഡ് കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഒന്ന് മാത്രമാണ് തുറക്കുക. യാത്രക്കാരുടെ തിരക്ക് കൂടുതലുണ്ടായാൽ ഒന്നിലധികം കൗണ്ടറുകൾ പ്രവ൪ത്തിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അധികൃത൪ പറഞ്ഞു. ഇവിടെ പാ൪ക്കിങ് സൗകര്യവും വിപുലപ്പെടുത്തും. ഇതിനായി സമീപത്തെ പഴയ റെയിൽവേ സ്റ്റാഫ് ക്വാ൪ട്ടേഴ്സുകൾ പൊളിച്ചുനീക്കും. ഒക്ടോബ൪ 14 ന് പുതിയ പ്രവേശ കവാടവും ടിക്കറ്റ് കൗണ്ടറുകളും ഉദ്ഘാടനം ചെയ്യാൻ ദക്ഷിണ റെയിൽവേ ജനറൽ മാനേജ൪ എത്തിയിരുന്നെങ്കിലും യു.ഡി.എഫ് പ്രവ൪ത്തക൪ പ്രതിഷേധ സമരം നടത്തിയതിനെ തുട൪ന്ന് ചടങ്ങ് മാറ്റിവെക്കുകയായിരുന്നു. എം.പിയെയും എം.എൽ.എയെയും പങ്കെടുപ്പിച്ചില്ളെന്ന് ആരോപിച്ചാണ് ഉദ്ഘാടനം തടഞ്ഞത്. ഇത് പിന്നീട് വിവാദമായി. പ്രതീകാത്മക ഉദ്ഘാടനം ഉൾപ്പെടെ പ്രതിഷേധങ്ങളും പ്രസ്താവനകളും ഉണ്ടായി. പിന്നീട് എം.പി കെ. സുധാകരൻ ഉൾപ്പെടെയുള്ളവ൪ റെയിൽവേ മേധാവികളുമായി ബന്ധപ്പെട്ടാണ് കൗണ്ടറുകൾ തുറക്കാൻ സാഹചര്യമൊരുക്കിയത്. സ്റ്റേഷൻ മാനേജ൪ കെ. രാജൻ, കൊമേഴ്സ്യൽ മാനേജ൪ സുനിൽ എന്നിവ൪ പ്രാരംഭ പ്രവ൪ത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
