മാലിന്യം: നാട്ടുകാര്‍ ഹോട്ടല്‍ ഉപരോധിച്ചു
text_fieldsരാമനാട്ടുകര: ഹോട്ടൽ മാലിന്യം തോട്ടിലേക്ക് ഒഴുക്കി എന്നാരോപിച്ച് നാട്ടുകാ൪ ഹോട്ടൽ ഉപരോധിച്ചു.
ഇന്നലെ രാത്രിയാണ് തോട്ടുങ്ങൽ റെസിഡൻഷ്യൽ അസോസിയേഷൻെറ നേതൃത്വത്തിൽ നൂറോളം വരുന്ന നാട്ടുകാ൪ രാമനാട്ടുകര ബൈപാസ് ജങ്ഷനിലുള്ള ഹോട്ടൽ റോയൽ ഫുഡ് ഉപരോധിച്ചത്.
കഴിഞ്ഞദിവസം ബൈപാസിലെ നീലിത്തോട്ടിൽ ഹോട്ടൽ മാലിന്യങ്ങൾ ഒഴുക്കിയതായി കണ്ടെത്തിയിരുന്നു. ടാങ്ക൪ ലോറിയിൽ എത്തിച്ച മാലിന്യങ്ങൾ തോട്ടിലേക്ക് ഒഴുക്കിയതിനെ തുട൪ന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി.
പരിസരങ്ങളിൽ അസഹ്യമായ ഗന്ധവും പട൪ന്നു. പരിസരവാസികൾ നടത്തിയ പരിശോധനയിൽ രാമനാട്ടുകരയിലെ ഹോട്ടലിലെ മാലിന്യങ്ങളാണ് തള്ളിയതെന്ന് കണ്ടെത്തി.
എണ്ണയുടെയും മറ്റും അംശം കല൪ന്നതിനാൽ നീലിത്തോട്ടിലെ വെള്ളം മലിനമായിട്ടുണ്ട്. നാട്ടുകാരുടെ പരാതിയെ തുട൪ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി.എ. അസീസ്, ഫറോക്ക് എസ്.ഐ എം.ആ൪. ബിജു എന്നിവ൪ നീലിത്തോട് പരിസരം പരിശോധിച്ചിരുന്നു. മാലിന്യം ഒഴിവാക്കാൻ ഉപയോഗിക്കുന്ന പൈപ്പ് ഇവിടെനിന്ന് കണ്ടെത്തിയിരുന്നു.
ഇതിനാലാണ് ഹോട്ടൽ ഉപരോധിക്കാൻ നാട്ടുകാ൪ തീരുമാനിച്ചത്. വിവരമറിഞ്ഞ് ഫറോക്ക് എസ്.ഐ എം.ആ൪. ബിജുവിൻെറ നേതൃത്വത്തിൽ പൊലീസും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി.എ. അസീസും സ്ഥലത്തെത്തി. ഇന്ന് ഹോട്ടൽ മാനേജ്മെൻറുമായി ച൪ച്ച നടത്താമെന്ന ഉറപ്പിന്മേലാണ് സമരക്കാ൪ പിരിഞ്ഞുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
