സി.പി.എം ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
text_fieldsമുക്കം: സി.പി.എം ജില്ലാ സമ്മേളനത്തിന് മുക്കത്ത് സി.പി. ബാലൻ വൈദ്യ൪ നഗരിയിൽ ഉജ്ജ്വല തുടക്കം. യുവ അത്ലറ്റുകളുടെ അകമ്പടിയിൽ വ്യാഴാഴ്ച രാവിലെ 8.30ന് തിരുവമ്പാടി മത്തായി ചാക്കോ സ്മൃതിമണ്ഡപത്തിൽനിന്ന് പ്രയാണമാരംഭിച്ച ദീപശിഖ 9.15ഓടെ സമ്മേളനനഗരിയിലെത്തി. സ്മൃതിമണ്ഡപത്തിൽനിന്ന് പഴയകാല നേതാവ് മണിയറ മുഹമ്മദ് അത്ലറ്റ്നിരക്ക് കൈമാറിയ ദീപശിഖാ പ്രയാണം ജില്ലാ സെക്രട്ടേറിയറ്റംഗം കെ. ചന്ദ്രൻ മാസ്റ്റ൪ നയിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് മെംബ൪ ജോ൪ജ് എം. തോമസ് ദീപശിഖ ഏറ്റുവാങ്ങി. ടി.പി. ബാലകൃഷ്ണൻ നായ൪ തിരികൊളുത്തി. ജില്ലയിലെ മുതി൪ന്ന നേതാവ് എം. കേളപ്പൻ പതാക ഉയ൪ത്തിയതോടെ 303 പ്രതിനിധികളും 36 ജില്ലാ കമ്മിറ്റിയംഗങ്ങളും പങ്കെടുത്ത പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. പി. മോഹനൻ മാസ്റ്റ൪ രക്തസാക്ഷി പ്രമേയവും സി. ഭാസ്കരൻ മാസ്റ്റ൪ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പാലോളി മുഹമ്മദ്കുട്ടി, പി.കെ. ഗുരുദാസൻ, വൈക്കം വിശ്വൻ, പി.കെ. ശ്രീമതി, തോമസ് ഐസക്, എ.കെ. ബാലൻ, എളമരം കരീം, വി.വി. ദക്ഷിണാമൂ൪ത്തി തുടങ്ങിയ നേതാക്കൾ പങ്കെടുത്ത പ്രതിനിധി സമ്മേളനം ഇന്നും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
