വൈദ്യുതിഭവനില്ല; ഞെങ്ങിഞെരുങ്ങി കെ.എസ്.ഇ.ബി ജില്ലാ ഓഫിസ്
text_fieldsകൽപറ്റ: 2.2 ലക്ഷം ഉപഭോക്താക്കളുള്ള ജില്ലയിൽ കെ.എസ്.ഇ.ബിക്ക് ജില്ലാ ആസ്ഥാനത്തെ ഓഫിസുകൾ ആറ് സ്ഥലങ്ങളിൽ. വിവിധ ഓഫിസുകൾ വിവിധ സ്ഥലങ്ങളിൽ ചിതറിക്കിടക്കുന്നതിനാൽ ഉപഭോക്താക്കൾ പലയിടത്തും കയറിയിറങ്ങേണ്ട സ്ഥിതിയാണ്.
മറ്റു ജില്ലകളിൽ കെ.എസ്.ഇ.ബി വൈദ്യുതി ഭവനുകൾ ഉള്ളതിനാൽ എല്ലാ ഓഫിസുകളും ഒരിടത്തുതന്നെയാണ്. കൽപറ്റ ഡെ. ചീഫ് എൻജിനീയറുടെ ഓഫിസ് വാടക കെട്ടിടത്തിലാണ് പ്രവ൪ത്തിക്കുന്നത്.
ഇടുങ്ങിയ മുറിയിൽ ഞെരുങ്ങിയാണ് ജീവനക്കാ൪ ജോലിചെയ്യുന്നത്. 1990ൽ പ്രവ൪ത്തനം തുടങ്ങിയ ഓഫിസിൽ ഇപ്പോൾ 22 ജീവനക്കാരുണ്ട്. എല്ലാവ൪ക്കും ഇരിപ്പിടവും മേശയുമിടാൻ സൗകര്യമില്ല. ജില്ലയിലെ വൈദ്യുതി വിതരണത്തിൻെറ മുഴുവൻ കാര്യങ്ങളും ചെയ്യുന്ന വിതരണ വിഭാഗം സ൪ക്കിൾ ഓഫിസാണിത്. രാജീവ്ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ പ്രവൃത്തിയുടെ (ആ൪.ജി.ജി.വി.വൈ) ജില്ലാ ഓഫിസും ഇവിടെയാണുള്ളത്.
പ്രാഥമിക സൗകര്യങ്ങൾ നി൪വഹിക്കാൻ ഓഫിസ് കെട്ടിടം പ്രവ൪ത്തിക്കുന്ന ഷോപിങ് കോംപ്ളക്സാണ് ജീവനക്കാരുടെ ആശ്രയം. ഇത് സ്ത്രീ ജീവനക്കാരെ ഏറെ വലക്കുന്നു. അറ്റകുറ്റപ്പണി നടത്താത്തതിനാൽ കെട്ടിടത്തിൻെറ സുരക്ഷ അപകടത്തിലാണ്. വിവിധയിടങ്ങളിൽ പ്രവ൪ത്തിക്കുന്ന ഓഫിസുകൾ ഒരുമിച്ച് ഒരിടത്ത് പ്രവ൪ത്തിക്കാൻ വൈദ്യുതിഭവൻ വേണമെന്ന ആവശ്യം ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
