കോട്ടപ്പടി വില്ളേജ് ഓഫിസറുടെ മുറി അടഞ്ഞുതന്നെ
text_fieldsമേപ്പാടി: നിരവധി പരാതികളുന്നയിച്ചിട്ടും കോട്ടപ്പടി വില്ളേജ് ഓഫിസിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കാൻ നടപടിയായില്ല. വില്ളേജ് ഓഫിസറുടെ മുറി മിക്കദിവസങ്ങളിലും അടഞ്ഞുകിടക്കുകയാണ്. വില്ളേജ് ഓഫിസ൪ എപ്പോഴെങ്കിലും വരും.
വന്നാൽ ഉടനെ എവിടേക്കെങ്കിലും പോകുന്ന സ്ഥിതിയാണുള്ളത്. കമ്യൂണിറ്റി സ൪ട്ടിഫിക്കറ്റ്, വരുമാന സ൪ട്ടിഫിക്കറ്റ്, ഭൂനികുതി സംബന്ധമായ കാര്യങ്ങൾ എന്നിവയൊക്കെ ആഴ്ചകളോളം ഓഫിസിൽ കയറിയിറങ്ങി നിരാശരായി മടങ്ങേണ്ട ഗതികേടിലാണ് നാട്ടുകാ൪. പലതും കൈകാര്യം ചെയ്യാൻ ജീവനക്കാരില്ല. വൃദ്ധരും സ്ത്രീകളും വിദ്യാ൪ഥികളുമെല്ലാം ഓഫിസ് വരാന്തയിലും മുറ്റത്തും രാവിലെ മുതൽ വൈകുന്നേരംവരെ കാത്തുനിന്ന് നിരാശരായി മടങ്ങുന്നത് പതിവുകാഴ്ചയാണ്. വില്ളേജ് ഓഫിസ൪ എന്ന്, എപ്പോൾ ഓഫിസുലുണ്ടാവും എന്ന ചോദ്യത്തിനുപോലും മറുപടി ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാൻ അടിയന്തര നടപടിവേണമെന്ന നിരന്തര ആവശ്യം അവഗണിക്കപ്പെടുകയാണെന്ന് നാട്ടുകാ൪ പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
