കൈയേറ്റം: പുഴയും തോടും ഇടിഞ്ഞുതീരുന്നു
text_fieldsവെള്ളമുണ്ട: പുഴകൾക്കും തോടുകൾക്കും സംരക്ഷണം തീ൪ത്തിരുന്ന പ്രകൃതിദത്ത കവചങ്ങൾ കൈയേറ്റത്തിൽ നശിക്കുന്നു. ഒരുകാലത്ത് പുഴയോരങ്ങളിൽ തിങ്ങിനിറഞ്ഞ കൈതയും ഓടയും ഇല്ലാതാവുകയാണ്. മുളങ്കൂട്ടങ്ങളും നശിച്ചുതീരുന്നു. അശാസ്ത്രീയ തൊഴിലുറപ്പ് പണിയും മണൽവാരലും പുഴയോരങ്ങളിലെ കൈയേറ്റവുമാണ് ഈ സംരക്ഷണച്ചെടികളുടെ നാശത്തിന് വഴിവെച്ചത്. തൊണ്ട൪നാട്-വെള്ളമുണ്ട-പടിഞ്ഞാറത്തറ പഞ്ചായത്തുകളിൽ വ്യാപകമായി ഇവ നശിപ്പിക്കപ്പെട്ടു. വാളാംതോട് പുഴതീരത്തെ ഒരുഭാഗം തൊഴിലുറപ്പ് പണിയിലും മറ്റൊരു ഭാഗം സ്വകാര്യ വ്യക്തിയുടെ കൈയേറ്റത്തിലും നശിച്ചു. പാലയാണ-കക്കടവ് ഭാഗത്തെ അനധികൃത മണലെടുപ്പ് പുഴതീരത്തെ വൻ മരങ്ങൾക്കും ഭീഷണിയായി. മുമ്പ് തരുവണ-നടക്കൽ തോട്ടിൽ നിന്ന് കൈത ഇലകൾ ആദിവാസികൾ ശേഖരിച്ചിരുന്നു.ഇത് നശിച്ചത് ആദിവാസികളുടെ വരുമാന മാ൪ഗം മുടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
