കഥയില്‍ ചോര പടര്‍ന്നപ്പോള്‍ കണ്ണൂരിനെക്കുറിച്ച സിനിമയെഴുത്ത് നിര്‍ത്തി: ബ്ളസി
text_fieldsകഥയിൽ അറിയാതെ ചോര പടരുമെന്ന് തോന്നിയപ്പോഴാണ് താൻ കണ്ണൂരിനെക്കുറിച്ച് നി൪മിക്കാൻ ഉദ്ദേശിച്ച സിനിമയുടെ കഥയെഴുത്ത് നി൪ത്തിവെച്ചതെന്ന് സംവിധായകൻ ബ്ളസി. ഏറെ ശ്രദ്ധിക്കപ്പെട്ട ‘പ്രണയ’ത്തിന് മുമ്പ് തിയറ്ററിലെത്തേണ്ട ചലച്ചിത്രമായിരുന്നു കണ്ണൂരിനെക്കുറിച്ചുള്ളത്. ഇതിൻെറ കഥ തയാറാക്കുന്നതിന് കണ്ണൂരിൻെറ വിവിധ ഭാഗങ്ങൾ സന്ദ൪ശിക്കുകയും അവിടെ താമസിക്കുകയും ചെയ്തിരുന്നു. പക്ഷേ, തൻെറ സങ്കൽപത്തിൽ നിന്ന് വ്യത്യസ്തമായ കണ്ണൂരിനെയാണ് ഈ യാത്രയിൽ അനുഭവിച്ചറിയാൻ കഴിഞ്ഞത്. തൻെറ കഥയിലും അറിയാതെ ചോര പുരളുന്നതായി മനസ്സിലായതിനെ തുട൪ന്നാണ് കഥയെഴുത്ത് താൽക്കാലികമായി നി൪ത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ദുബൈയിൽ മാധ്യമ പ്രവ൪ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൻെറ സംസ്കാരത്തോട് ചേ൪ത്ത് പറയേണ്ട പേരാണ് കണ്ണൂരിൻേറത്. അത്രയും സാംസ്കാരിക പാരമ്പര്യമുള്ള നാടാണത്.
എന്നാൽ വ്യത്യസ്തമായ അനുഭവങ്ങളുടെ പേരിലാണ് കണ്ണൂ൪ പ്രസിദ്ധമായത്. മറ്റുള്ളവ൪ക്ക് വേണ്ടി ചില൪ നടത്തിയ ആവേശ പ്രകടനങ്ങളുടെ പേരിലാണ് ആ നാട് അറിയപ്പെടുന്നത്. തൻെറ കഥ കുറെ മുന്നോട്ടുപോയപ്പോഴാണ് അറിയാതെ രാഷ്ട്രീയത്തിലേക്ക് വഴുതുന്നുവെന്ന തോന്നലുണ്ടായത്. കണ്ണൂരിൽ നിന്ന് എല്ലാവരും കേട്ടുപരിചയിച്ച കഥ തന്നെ പറയേണ്ടെന്ന് കരുതി കഥയെഴുത്ത് തൽക്കാലം നി൪ത്തിവെക്കുകയായിരുന്നു.
മലയാളികളുടെ സാമൂഹിക പ്രതിബദ്ധത കുറഞ്ഞുവരുന്നതായാണ് ഇന്നത്തെ അനുഭവമെന്ന് ബ്ളസി പറഞ്ഞു. സാമൂഹിക പ്രശ്നങ്ങളുണ്ടാകുമ്പോൾ ക്രിയാത്മകമായി പ്രതികരിക്കുന്ന രീതിയും കുറയുകയാണ്്.
സിനിമാ സാംസ്കാരിക പ്രവ൪ത്തകരും എഴുത്തുകാരും മാത്രമല്ല, മാധ്യമ പ്രവ൪ത്തകരിൽ പോലും ഈ അ൪ഥത്തിലുള്ള നിഷ്ക്രിയാവസ്ഥ പ്രകടമാണ്. എല്ലാ സിനിമകളും സാമൂഹിക പ്രതിബദ്ധതയുള്ളതാകണമെന്ന് എന്തിനാണിത്ര നി൪ബന്ധമെന്നാണ് ഈയിടെ ഒരു മാധ്യമ പ്രവ൪ത്തകൻ ചോദിച്ചത്്. ഇത് കേട്ട് താൻ ഞെട്ടിയെന്നും ബ്ളസി പറഞ്ഞു. സാമൂഹിക പ്രശ്നങ്ങളിൽ സോഷ്യൽ നെറ്റുവ൪ക്കുകൾ വഴി ശക്തമായ പ്രതികരണമുണ്ടാകുന്നുണ്ടെങ്കിലും ഇതും ശരിയായ രീതിയിലല്ല. സ്വന്തം മേൽവിലാസം പോലും മറച്ചുവെച്ചാണ് പലരും പ്രതികരിക്കുന്നത്. മുഖത്തുനോക്കി തുറന്നുപറയുന്നതാണ് യഥാ൪ഥ പ്രതികരണം. എന്തെങ്കിലും സംഭവിച്ചു പോകുമോ എന്ന ഭീതിയോടെണ് അവ൪ സ്വന്തം മുഖം മറച്ചുവെച്ച് പ്രതികരിക്കുന്നത്.
ചെയ്യുന്നത് സത്യമായിരിക്കുകയും അതുവഴി തനിക്കെങ്കിലും സംതൃപ്തിയുണ്ടാവുകയും വേണമെന്ന ധാരണയിലാണ് സിനിമയെടുക്കുന്നത്. എല്ലാ സിനിമയും വിജയിക്കണമെന്ന വാശിയൊന്നുമില്ല. പ്രദ൪ശന വിജയം നേടുന്നവ മാത്രമാണ് നല്ല സിനിമകൾ എന്ന അഭിപ്രായം തനിക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി. ബെന്യാമിൻെറ ‘ആട് ജീവിതം’ സിനിമയാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ചിത്രമായിരിക്കണം ഇതെന്നാണ് തൻെറ താൽപര്യം. സാധാരണ മലയാള ചലച്ചിത്രത്തിൻെറ മൂന്നിരട്ടിയെങ്കിലും മുതൽമുടക്ക് പ്രതീക്ഷിക്കുന്ന ചിത്രം അനുയോജ്യമായ സമയത്ത് ചിത്രീകരണം തുടങ്ങുമെന്നും ബ്ളസി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
