ദോഹ: കോ൪ണിഷിലെ ഇസ്ലാമിക് ആ൪ട് മ്യൂസിയം പാ൪ക്കിന്‍്റെ ഒൗപചാരിക ഉദ്ഘാടനം അമീ൪ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ രക്ഷാധികാരത്തിൽ നടന്നു. ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മന്ത്രിമാരും വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളും പൗരപ്രമുഖരും പങ്കെടുത്തു. അമീറിന്‍്റെയും കിരീടാവകാശിയുടെയും നേതൃത്വത്തിൽ വികസനനേട്ടങ്ങളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന ഖത്തറിന്‍്റെ ദേശീയ ദിനാഘോഷത്തിന്‍്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാ൪ക്കിന്‍്റെ ഉദ്ഘാടനം നടക്കുന്നത് ഏറെ സന്തോഷം നൽകുന്നുവെന്ന് ചടങ്ങിൽ സംസാരിച്ച ഇസ്ലാമിക് ആ൪ട് മ്യൂസിയം ഡയറക്ട൪ ആയിശ ഖാലിദ് അൽഖാത൪ പറഞ്ഞു.
വൈവിധ്യമാ൪ന്ന സാംസ്കാരിക പരിപാടികളിലൂടെയും പ്രദ൪ശനങ്ങളിലൂടെയും രാജ്യനിവാസികളുടെയും സന്ദ൪ശകരുടെയും ശ്രദ്ധയാക൪ഷിക്കുകയാണ് പാ൪ക്കിന്‍്റെ പ്രഥമ ലക്ഷ്യം. അറബ്, ആഗോളതലങ്ങളിലുള്ള പ്രഗൽഭരായ കലാകാരൻമാരുടെ രചനകൾ ഇവിടെ പ്രദ൪ശിപ്പിക്കും.
പ്രശസ്ത അമേരിക്കൻ ശിൽപി റിച്ചാ൪ഡ് സെറയുടെ കലാസൃഷ്ടിയാണ് പാ൪ക്കിൽ പ്രദ൪ശിപ്പിച്ചിരിക്കുന്നവയിൽ പ്രധാനം. റിച്ചാ൪ഡിന്‍്റെ സൃഷ്ടി ആദ്യമായാണ് അറബ് ലോകത്ത് പ്രദ൪ശനത്തിനെത്തുന്നത്. 24 മീറ്റ൪ ഉയരമുള്ളതാണ് ശിൽപം. ഖത്ത൪ ഫിൽഹാ൪മോണിക് ഓ൪കസ്ക്ര അവതരിപ്പിച്ച കച്ചേരിയിൽ അമീ൪ സംബന്ധിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2011 8:37 AM GMT Updated On
date_range 2011-12-16T14:07:10+05:30ഇസ്ലാമിക് മ്യൂസിയം പാര്‍ക്ക് തുറന്നു
text_fieldsNext Story