Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമലയാളി വീട്ടുവേലക്കാരി...

മലയാളി വീട്ടുവേലക്കാരി ദമ്മാമില്‍ തളര്‍ന്നുവീണു മരിച്ചു

text_fields
bookmark_border
മലയാളി വീട്ടുവേലക്കാരി ദമ്മാമില്‍ തളര്‍ന്നുവീണു മരിച്ചു
cancel

ദമ്മാം: വീട്ടുവേല ചെയ്യുന്ന മലയാളി യുവതി തള൪ന്നുവീണ് മരിച്ചു. മുബാറക്കിയയിൽ സൗദി പൗരൻെറ വീട്ടിൽ ജോലിയെടുക്കുന്ന പത്തനംതിട്ട ഏലപ്പാറ ലാവമണ്ണിൽ ശാന്തയാണ് (29) മരിച്ചത്. ഇന്നലെ ഉച്ചയോടെ ജോലിക്കിടെ തള൪ന്നുവീണ ഉടൻ മരിക്കുകയായിരുന്നത്രെ.
രണ്ടു ദിവസം മുമ്പ് പനിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുട൪ന്ന് ഡിസ്പെൻസറിയിൽ ചികിൽസ തേടിയിരുന്നു. ഞായറാഴ്ച നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പുകൾക്കിടയിലാണ് ശാന്തയെ മരണം തട്ടിയെടുത്തത്.
നാലു വ൪ഷമായി ഇതേ വീട്ടിൽ ജോലി ചെയ്യുന്ന ശാന്ത കഴിഞ്ഞ വ൪ഷാദ്യമാണ് അവസാനമായി നാട്ടിൽ പോയി വന്നത്.
അവിവാഹിതയായ ശാന്ത നി൪ധന കുടുംബത്തിൻെറ അത്താണിയായിരുന്നു. തങ്കമ്മയാണ് മാതാവ്. ജോസ് സഹോദരനും ഉഷ ഇളയ സഹോദരിയുമാണ്.
ദമ്മാം മെഡിക്കൽ കോംപ്ളക്സ് മോ൪ച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ നാസ് വക്കത്തിൻെറ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story