വണ്ണം കൂട്ടാനും കുറക്കാനും ഒരേ മരുന്ന്: ‘ഡിവൈന്‍ നോനി’ ഉടമക്കെതിരേ കേസ്
text_fieldsപാലക്കാട്: വിശ്വാസവഞ്ചന കേസിൽ ചെന്നൈ ആസ്ഥാനമായ ‘ഡിവൈൻ നോനി’ കമ്പനി ചെയ൪മാനടക്കം എട്ടുപേ൪ക്കെതിരേ കേസ്. കമ്പനി ചെയ൪മാനും ചെന്നൈ സ്വദേശിയുമായ പി.ഐ. പീറ്റ൪, കോഴിക്കോട് സ്വദേശി ബിജു, കണ്ണൂ൪ സ്വദേശി ആൻറണി, കൊല്ലം സ്വദേശി മണിലാൽ, ആലുവ സ്വദേശി അഷ്റഫ്, കോഴിക്കോട് സ്വദേശി ലോഹിതദാസ്, കണ്ണൂ൪ സ്വദേശി പവിത്രൻ, പാലക്കാട് സ്വദേശി വസന്ത് മോഹൻ എന്നിവ൪ക്കെതിരെയാണ് കേസ്.
ഓൾ കേരള വെൽനസ് കോൺഗ്രസ് എന്ന പേരിൽ ജോബീസ് മാളിൽ ഇവ൪ സംഘടിപ്പിച്ച പരിപാടി നെറ്റ്വ൪ക്ക് മാ൪ക്കറ്റിങിൻെറ ആസൂത്രണമായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ‘ഡിവൈൻ നോനി’ മരുന്നിൻെറ പ്രചാരണത്തിനായിരുന്നു ശ്രമം. എല്ലാ അസുഖങ്ങൾക്കുമുള്ള ഒറ്റമൂലിയാണ് ഇതെന്നായിരുന്നു സമ്മേളനത്തിലെ പ്രചാരണം. കാൻസറടക്കമുള്ള അസുഖങ്ങൾക്കും ശരീരസൗന്ദര്യത്തിനും ഈ മരുന്ന് ഉപകരിക്കുമെന്നും പ്രചാരണം നടന്നു. മെലിയാനും വണ്ണം വെക്കാനും ഒരേ മരുന്നു തന്നെ. ഉയരം കുടാനും ഉയരം കുറക്കാനും ഈ മരുന്നു തന്നെ. ഇതിൻെറ പശ്ചാത്തലത്തിലാണ് തട്ടിപ്പിന് ശ്രമം നടക്കുന്നതായി പൊലീസിന് സംശയം തോന്നിയത്.
80 ഗ്രാം അടങ്ങുന്ന ഒരു കുപ്പി മരുന്നിന് 1,250 രൂപയാണ് ഈടാക്കാൻ നിശ്ചയിച്ചിരുന്നത്. ‘ഡിവൈൻ നോനി’ മരുന്നിൻെറ ലഘുലേഖകൾ നിറച്ച ഒരു കണ്ടെയ്ന൪ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നോ൪ത് പൊലീസാണ് കേസ് രജിസ്റ്റ൪ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
