Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightനഗരസഭാ കൗണ്‍സിലില്‍...

നഗരസഭാ കൗണ്‍സിലില്‍ ഭരണ -പ്രതിപക്ഷ സംഘര്‍ഷം

text_fields
bookmark_border
നഗരസഭാ കൗണ്‍സിലില്‍ ഭരണ -പ്രതിപക്ഷ സംഘര്‍ഷം
cancel

പത്തനംതിട്ട: വെട്ടിപ്പുറത്തെ ശബരിമല ഇടത്താവളം നി൪മാണം ച൪ച്ച ചെയ്യാൻ കൂടിയ പത്തനംതിട്ട നഗരസഭാ കൗൺസിൽ യോഗത്തിൽ സംഘ൪ഷം. തുട൪ന്ന് ഡി.വൈ.എഫ്.ഐ-യൂത്ത് കോൺഗ്രസ് പ്രവ൪ത്തക൪ നഗരത്തിൽ ഏറ്റുമുട്ടി. തെരുവുയുദ്ധത്തെത്തുട൪ന്ന് ടൗണിൽ അരമണിക്കൂറോളം ഗതാഗതവും തടസ്സപ്പെട്ടു. യു.ഡി.എഫ് വനിതാ കൗൺസിൽ അംഗത്തെ എൽ.ഡി.എഫ് കൗൺസില൪മാ൪ മ൪ദിച്ചതായും ആരോപണം ഉയ൪ന്നു. എൽ.ഡി.എഫ് വനിതാ കൗൺസില൪മാരെ മ൪ദിച്ചതായും ആരോപണമുണ്ട്.
എൽ.ഡി.എഫ് നൽകിയ നോട്ടീസിനെ ത്തുട൪ന്നാണ് ബുധനാഴ്ചത്തെ കൗൺസിൽ യോഗം കൂടിയത്. അജണ്ടയിൽ ശബരിമല ഇടത്താവള നി൪മാണത്തോടൊപ്പം മറ്റ് അജണ്ടകൾ കൂടി ഉൾപ്പെടുത്തിയതോടെയാണ് യോഗത്തിൽ ബഹളം ആരംഭിച്ചത്. ഇടത്താവളം നി൪മാണം അജണ്ടമാത്രം ഉൾപ്പെടുത്തി സ്പെഷൽ കൗൺസിലായി കൂടണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടെങ്കിലും ചെയ൪മാൻ അംഗീകരിച്ചില്ല. പ്രധാന അജണ്ടയായ ശബരിമല ഇടത്താവളത്തിനൊപ്പം മറ്റ് ഒമ്പത് അജണ്ടകൾ കൂടി ഉൾപ്പെടുത്തുകയായിരുന്നു. ഇത് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലെ വാക്കേറ്റത്തിന് ഇടയാക്കി.
ശബരിമല ഇടത്താവളത്തിന് മാസ്റ്റ൪പ്ളാനിൽനിന്ന് 11.5 കോടി അനുവദിച്ചെന്ന ചെയ൪മാൻെറ പ്രസ്താവനയും ഫ്ളക്സ് ബോ൪ഡ് പരസ്യവും ശുദ്ധ തട്ടിപ്പാണെന്നും പ്രതിപക്ഷ നേതാവ് അഡ്വ.ടി.സക്കീ൪ ഹുസൈൻ പറഞ്ഞു. ജനത്തെ കബളിപ്പിക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷത്തെ സക്കീ൪ ഹുസൈൻ പറഞ്ഞതോടെ ബഹളം ആരംഭിച്ചു. ഇത് യു.ഡി.എഫ് ഏറ്റുപിടിച്ചതോടെ ബഹളം കൈയാങ്കളിയിലേക്ക് എത്തി.
ബഹളത്തിനിടെ എൽ.ഡി.എഫ് അംഗങ്ങൾ മേശപ്പുറത്തിരുന്ന മൈക്ക് വലിച്ചെറിയുകയും ഡെസ്ക് മറിച്ചിടുകയും ചെയ൪മാനെ തടഞ്ഞുവെക്കുകയും ചെയ്തു. അംഗങ്ങൾ പരസ്പരം മുദ്രാവാക്യം വിളിച്ച് ഏറ്റുമുട്ടാനായി പാഞ്ഞടുത്തു.
ഇതിനിടെ, ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങൾക്ക് മ൪ദമേറ്റതായും വനിതാ അംഗങ്ങളെ മ൪ദിച്ചതായും ആരോപണം ഉയ൪ന്നു. യു.ഡി.എഫിലെ സുഗന്ധ സുകുമാരനെ എൽ.ഡി.എഫ് അംഗങ്ങൾ മ൪ദിച്ചതായും ആരോപണം ഉയ൪ന്നു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യു.ഡി.എഫിലെ മൂന്നാം വാ൪ഡ് അംഗമായ ജോളി ശെൽവൻെറ ബാഗ് ദൂരേക്ക് വലിച്ചെറിഞ്ഞു. എൽ.ഡി.എഫിലെ ബിന്ദു അജയൻ, പൊന്നമ്മ ശശി, പി.കെ. അനീഷ്, ആ൪. സാബു എന്നിവരെ യു.ഡി.എഫ് കൗൺസില൪മാ൪ മ൪ദിച്ചതായും എൽ.ഡി.എഫ് ആരോപിച്ചു. ബഹളത്തെത്തുട൪ന്ന് അഡ്വ. ടി. സക്കീ൪ ഹുസൈൻെറ നേതൃത്വത്തിൽ എൽ.ഡി.എഫ് അംഗങ്ങൾ ചെയ൪മാൻെറ മുറി ഉപരോധിച്ചു. യു.ഡി.എഫ് അംഗങ്ങൾ കൗൺസിൽ ഹാൾ വിട്ടുപോയിട്ടും എൽ.ഡി.എഫ് അംഗങ്ങൾ ചെയ൪മാൻെറ മുറിയുടെ മുന്നിൽ ഉപരോധം തുട൪ന്നു. ഉച്ചക്ക് രണ്ടോടെ എൽ.ഡി.എഫ് അംഗങ്ങൾ പ്രകടനമായി നഗരത്തിലേക്ക് നീങ്ങി. ഇതറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവ൪ത്തകരും പ്രകടനമായി എത്തി. ടി.കെ. റോഡിൽ ടൗൺ ജുമാമസ്ജിദ് ജങ്ഷനിൽ എത്തിയ ഇരുകൂട്ടരും മുദ്രാവാക്യം വിളികളോടെ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. കൈയിലിരുന്ന കൊടിക്കമ്പുകൾ കൊണ്ടും പരസ്പരം അടിച്ചു. സംഘ൪ഷം കഴിഞ്ഞ് സക്കീ൪ ഹുസൈൻെറ നേതൃത്വത്തിൽ എൽ.ഡി.എഫ് അംഗങ്ങളും ഡി.വൈ.എഫ്.ഐ പ്രവ൪ത്തകരും ചേ൪ന്ന് റോഡ് ഉപരോധിക്കാനും തുടങ്ങി. ടൗണിൽ ഏറെ സമയം റോഡ് ഉപരോധവും ബഹളങ്ങളും അരങ്ങേറിയിട്ടും പൊലീസ് നിയന്ത്രിക്കാൻ തയാറായില്ല. ഈ സമയമത്രയും നാല് പൊലീസുകാ൪ മാത്രമെ സ്ഥലത്തുണ്ടായിരുന്നുള്ളൂ.
ഇതിൽ ഒരാൾ സംഘ൪ഷം ഒഴിവാക്കാൻ ഇടപെട്ടെങ്കിലും പ്രകടനക്കാരുടെ തൊഴി കിട്ടി മറിഞ്ഞുവീണു. റോഡ് ഉപരോധത്തെത്തുട൪ന്ന് ശബരിമല തീ൪ഥാടകരുടേതടക്കം വാഹനങ്ങളും റോഡിൽ തടഞ്ഞിട്ടു. ഡിവൈ.എസ്.പി രഘുവരൻ നായ൪ എത്തി അഡ്വ. ടി.സക്കീ൪ ഹുസൈനെയും മറ്റ് എൽ.ഡി.എഫ് കൗൺസിൽ അംഗങ്ങളെയും അറസ്റ്റ് ചെയ്ത് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയതിനെത്തുട൪ന്നാണ് രംഗം ശാന്തമായത്.
സംഘഷാവസ്ഥയെത്തുട൪ന്ന് പത്തനംതിട്ട നഗരത്തിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 10 ന് എൽ.ഡി.എഫ് നേതൃത്വത്തിൽ നഗരസഭയിലേക്ക് മാ൪ച്ച് നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story