സ്കൂളിനോടുചേര്‍ന്ന് മാലിന്യം നിക്ഷേപിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു
text_fieldsകോഴഞ്ചേരി: സ്കൂളിനോടുചേ൪ന്ന് മാലിന്യം നിക്ഷേപിക്കാനുള്ള നീക്കം പി.ടി.എയുടെ നേതൃത്വത്തിൽ നാട്ടുകാ൪ തടഞ്ഞു.
ഗവ. ഹൈസ്കൂളിനോടുചേ൪ന്ന പാടത്ത് നഗരത്തിലെ മാലിന്യങ്ങൾ കൂട്ടിയിടാനുള്ള പഞ്ചായത്ത് അധികൃതരുടെയും വസ്തു ഉടമയുടെയും ശ്രമമാണ് നാട്ടുകാ൪ തടഞ്ഞത്. ബുധനാഴ്ച ഉച്ചക്ക് 2.30നായിരുന്നു സംഭവം.
ഒന്നുമുതൽ 10 വരെ ക്ളാസുകളിലായി നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിത്. കോഴഞ്ചേരി പഴയതെരുവിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനോടു ചേ൪ന്നാണ് എസ്.എസ്.എയുടെ ബ്ളോക് പ്രോജക്ട് ഓഫിസും പ്രവ൪ത്തിക്കുന്നത്. ഉപജില്ലയിലെ 61 സ്കൂളുകളിലെ അധ്യാപക൪ക്ക് പരിശീലനം നൽകുന്നതും ഇവിടെയാണ്.
വിദ്യാലയത്തിൻെറ പിറകിലെ പാടശേഖരത്തിലാണ് മാലിന്യങ്ങളും മണ്ണും നിക്ഷേപിച്ചുതുടങ്ങിയത്. കഴിഞ്ഞ രാത്രി വൻതോതിൽ പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള മാലിന്യങ്ങൾ ഇവിടെ തള്ളിയിരുന്നു. രാവിലെ മുതൽ സ്കൂളിൽ അസഹ്യ ദു൪ഗന്ധം അനുഭവപ്പെട്ടതിനെത്തുട൪ന്നുള്ള അന്വേഷണത്തിലാണ് മാലിന്യങ്ങൾ നിക്ഷേപിച്ചത് ശ്രദ്ധയിൽപ്പെട്ടത്. ബുധനാഴ്ച ഉച്ചക്ക് 2.30 ഓടെ വീണ്ടും ലോറികളിൽ മാലിന്യവുമായി എത്തിയതോടെയാണ് രക്ഷാക൪ത്താക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയത്.
തുട൪ന്ന് വാഹനങ്ങൾ തടയുകയും ആറന്മുള പൊലീസിൽ പരാതി നൽകുകയും ചെയ്തു. വിദ്യാലയത്തോടുചേ൪ന്ന് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പക൪ച്ചവ്യാധികൾക്കും മറ്റും ഇടയാക്കുമെന്നിരിക്കേയാണ് ഭരണസമിതിയുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ നിക്ഷേപിച്ചത്.
ഇതിനിടെ, നിസ്സാര വിലക്ക് പാടങ്ങൾ വാങ്ങി നികത്തി വൻതുകക്ക് മവിൽക്കുന്ന സംഘങ്ങൾ ഇതിൻെറ പിന്നിലുണ്ടെന്ന് പറയപ്പെടുന്നു. സ്കൂൾ മുറ്റം മാലിന്യകേന്ദ്രമാക്കാനുള്ള നീക്കം അവസാനിപ്പിച്ചില്ളെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്ന് പി.ടി.എ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
