വാളറ കൊലപാതകം: വിചാരണ തുടരുന്നു; സാക്ഷികളില്‍ ചിലര്‍ കൂറുമാറി
text_fieldsതൊടുപുഴ: യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കിടെ പ്രതികളുടെ സുഹൃത്തുക്കളും മൂന്നാം പ്രതി ഫൈസൽ അംഗമായിരുന്ന ടാക്സി തൊഴിലാളി യൂനിയനിലെ ഡ്രൈവ൪മാരും പ്രതിഭാഗം ചേ൪ന്നു. വിചാരണക്കിടെ പ്രതികൾ സാക്ഷികളെ സ്വാധീനിക്കുന്നതായി ബോധ്യമുണ്ടെന്ന് ഇതേ തുട൪ന്ന് പബ്ളിക് പ്രോസിക്യൂട്ട൪ കോടതിയിൽ പറഞ്ഞു. പ്രതികൾ ജാമ്യ വ്യവസ്ഥകൾക്ക് എതിരായി പ്രവ൪ത്തിക്കുകയാണെന്നും കോടതിയുടെ ശ്രദ്ധയിൽപെടുത്തി. പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ പാടില്ളെന്നും അങ്ങനെ ചെയ്താൽ ജാമ്യം റദ്ദ് ചെയ്യുമെന്നും പ്രതികളെ ജഡ്ജ് മുഹമ്മദ് വസീം താക്കീത് ചെയ്തു.
പ്രതികൾ അപഹരിച്ച് വിൽപ്പന നടത്തിയ സിജിയുടെ സ്വ൪ണാഭരണങ്ങൾ മാതാവ് ഏലിയാമ്മ കോടതിയിൽ തിരിച്ചറിഞ്ഞു. സിജിയുടെ വീട്ടിൽ നിന്ന് പോകുമ്പോൾ കരുതിയിരുന്ന ചുരിദാറുകളും മൃതദേഹത്തിൽ കാണപ്പെട്ട ജിമിക്കികളും സിജിയുടേതാണെന്ന് മാതാവ് സാക്ഷ്യപ്പെടുത്തി. വിചാരണക്കിടെ മാതാവ് പലതവണ കോടതിയിൽ പൊട്ടിക്കരഞ്ഞു.മൂവാറ്റുപുഴ പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന വിനോദ്പിള്ള പ്രതികൾ സിജിയോടൊന്നിച്ച് സംഭവ ദിവസം മൂവാറ്റുപുഴ ബി.ഒ.സി കവലയിൽ രാത്രി 12 ന് തട്ടുകടയിൽ കാപ്പി കുടിക്കുന്നത് കണ്ടതായി മൊഴി നൽകി. മജിസ്ട്രേറ്റിൻെറ സാന്നിധ്യത്തിൽ നടത്തിയ തിരിച്ചറിയൽ പരേഡിലും സബ് ഇൻസ്പെക്ട൪ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.
ഒന്നാം പ്രതി സലീമിൻെറ വീട്ടിൽ നിന്നും കവ൪ച്ച മുതൽ വിറ്റുകിട്ടിയ തുകയിൽ പ്രതിയുടെ വിഹിതമായി ലഭിച്ച 16750 രൂപയും ബാഗും പാസ്പോ൪ട്ടും വസ്ത്രങ്ങളും പ്രതി പൊലീസിന് കാണിച്ചുകൊടുക്കുന്നത് കണ്ടതായി അയൽവാസിയായ ബിജുവെന്ന് വിളിക്കുന്ന സാജു കോടതിയിൽ പറഞ്ഞു.സിജിയുടെ ആഭരണങ്ങൾ കടയിൽ വിൽക്കാനായി ഒന്നാംപ്രതി കൊണ്ടുവന്നിരുന്നെന്നും 60,000 രൂപ നൽകിയാണ് വാങ്ങിയതെന്നും കോട്ടയത്ത് സ്വ൪ണക്കട നടത്തുന്ന തോമസ് തെളിവ് കൊടുത്തു. പ്രതി കൊടുത്ത ആഭരണങ്ങൾ തോമസ് കോടതിയിൽ തിരിച്ചറിഞ്ഞു. ആഭരണങ്ങളുടെ തൂക്കവും മാറ്റും നോക്കിയത് താനാണെന്ന് സ്വ൪ണ പ്പണി ചെയ്യുന്ന രാജൻ മൊഴി നൽകി.
നാലാം പ്രതി റിയാസ് സിജിയെ കൊലപ്പെടുത്തിയ സംഭവം തന്നോട് പറഞ്ഞിരുന്നെന്ന പ്രോസിക്യൂഷൻ കേസിനെതിരായി പ്രതികളുടെ സുഹൃത്തുക്കളായ വാവയെന്ന് വിളിക്കുന്ന ജോബിറ്റും അനീഷും നാലാം പ്രതിയുടെ അമ്മാവനായ സിയാദും മൊഴി പറഞ്ഞു. സംഭവ ദിവസം പുല൪ച്ചെ അഞ്ചിന് പ്രതി ഫൈസൽ കാറുമായി മെഡിക്കൽ കോളജ് പരിസരത്ത് വന്ന് സിഗരറ്റ് വാങ്ങുന്നത് കണ്ടുവെന്നും പിന്നിലെ ഗ്ളാസ് ഉയ൪ത്തിയിട്ടിരുന്നത് കൊണ്ട് മറ്റാരെയും കണ്ടില്ളെന്നും ടാക്സി ഡ്രൈവറായ ശശിധരൻ പറഞ്ഞു. വിചാരണ വ്യാഴാഴ്ച തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
