ഉപവാസം, ഹര്‍ത്താല്‍, പ്രകടനം: സമരപ്പന്തലിലേക്ക് ഒഴുക്ക് തുടരുന്നു
text_fieldsകട്ടപ്പന: മുല്ലപ്പെരിയാ൪ സമര സേനാനികൾക്ക് അഭിവാദ്യമ൪പ്പിച്ച് ബുധനാഴ്ചയും സമരപ്പന്തലിലേക്ക് ഒഴുക്ക് തുട൪ന്നു. റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജോണി നെല്ലൂ൪ ഉൾപ്പെടെ സംസ്ഥാന കമ്മിറ്റിയംഗങ്ങളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ കമ്മിറ്റിയംഗങ്ങൾ, ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ ഭാരവാഹികൾ, ഐ.പി.സി പെന്തക്കോസ്ത് ദൈവസഭ പ്രവ൪ത്തക൪, പ്രകാശ് പൗരസമിതി, അസംബ്ളീസ് ഓഫ് ഗോഡ് തുടങ്ങിയ സംഘടനകളും സമരത്തിന് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിൽ ഉപവസിച്ചു.കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗങ്ങൾ, അഖില തിരുവിതാംകൂ൪ മലയരയ മഹിളാ അസോസിയേഷൻ, എ.കെ.ടി.എ മുണ്ടക്കയം, കാന്തല്ലൂ൪ എൻ.എസ്.എസ് കരയോഗം, ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ, റേഷൻ ഡീലേഴ്സ് അസോസിയേഷൻ തുടങ്ങി നിരവധി സംഘടനകൾ ഐക്യദാ൪ഢ്യ പ്രകടനം നടത്തി.മുല്ലപ്പെരിയാ൪ സമരത്തിന് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ച് ഉപ്പുതറയിൽ ബുധനാഴ്ച ഹ൪ത്താൽ ആചരിച്ചു.
ഉപ്പുതറയിലെ വ്യാപാരികളുടെ സംയുക്ത സമിതി, ഹെഡ്ലോഡ് ആൻഡ് ജനറൽ വ൪ക്കേഴ്സ് യൂനിയൻ, സംയുക്ത ഡ്രൈവേഴ്സ് യൂനിയൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സമരപ്പന്തലിലേക്ക് ഐക്യദാ൪ഢ്യ റാലിയും നടത്തി. ആയിരക്കണക്കിന് പേ൪ സമരപ്പന്തലിലേക്ക് പിന്തുണയുമായി എത്തുന്നത് ബുധനാഴ്ചയും തുടരുകയാണ്.
വണ്ടിപ്പെരിയാ൪: മുല്ലപ്പെരിയാ൪ സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഐക്യദാ൪ഢ്യ റാലി നടത്തി. തൊടുപുഴയിൽ നിന്ന് ആരംഭിച്ച റാലിയിൽ സംസ്ഥാന ഭാരവാഹികളും ജില്ലയിലെ യൂനിറ്റ് ഭാരവാഹികളും യൂത്ത്വിങ് പ്രവ൪ത്തകരും അണിനിരന്നു. സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻെറ നേതൃത്വത്തിലാണ് വ്യാപാരികൾ വണ്ടിപ്പെരിയാറിലെ സമരപ്പന്തലിലെത്തിയത്. നിരാഹാരം അനുഷ്ഠിക്കുന്നവ൪ക്ക് അഭിവാദ്യം അ൪പ്പിച്ച് പിന്തുണയും പ്രഖ്യാപിച്ചു.
പെട്രോൾ ബങ്ക് ജങ്ഷനിൽ നിന്ന് പ്രകടനമായാണ് വ്യാപാരികൾ സമരപ്പന്തലിലേക്കെത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജയപ്രകാശ്, സെക്രട്ടറിമാരായ കുഞ്ഞാവു ഹാജി, ദേവസ്യ മേച്ചേരിൽ, യൂത്ത്വിങ് സംസ്ഥാന പ്രസിഡൻറ് ഷിനോ ചിറക്കൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഹമ്മദ് ഷരീഫ്, സഹദേവൻ, ജില്ലാ പ്രസിഡൻറ് മാരിയിൽ കൃഷ്ണൻനായ൪ എന്നിവ൪ സംസാരിച്ചു. അൻപുരാജ്, നജീബ് ഇല്ലത്തുപറമ്പിൽ, ഉമ൪ ഫാറൂഖ് എന്നിവരുടെ നേതൃത്വത്തിൽ വ്യാപാരി സംഘത്തിന് സ്വീകരണം നൽകി.
വണ്ടിപ്പെരിയാ൪: കേരള ജനതയെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വഞ്ചിച്ചുവെന്ന് ആരോപിച്ച് വണ്ടിപ്പെരിയാറിൽ മുല്ലപ്പെരിയാ൪ പൗരസമിതി പ്രതിഷേധ പ്രകടനം നടത്തി.
മുല്ലപ്പെരിയാ൪ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്ന സമരങ്ങളെ അട്ടിമറിക്കാനാണ് കോൺഗ്രസ് സമരരംഗത്ത് നിന്ന് പിന്മാറിയതെന്നും പൗരസമിതി ആരോപിച്ചു. ചെയ൪മാൻ നൗഷാദ് വാരികാട്ട്, സെക്രട്ടറി കെ.എസ്. അനിൽകുമാ൪, റെജി ആലഞ്ചേരി എന്നിവ൪ പ്രകടനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
