സംഘര്‍ഷം: ജില്ലയിലെ ടൂറിസം സ്തംഭനാവസ്ഥയില്‍
text_fieldsഅടിമാലി: മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ കേരള-തമിഴ്നാട് അതി൪ത്തി മേഖലകളിൽ സംഘ൪ഷം വ്യാപിച്ചതോടെ ജില്ലയിലെ ടൂറിസം മേഖലകൾ സ്തംഭനാവസ്ഥയിലായി.
മുല്ലപ്പെരിയാറിൻെറ പ്രക്ഷോഭങ്ങൾ തുടങ്ങും മുമ്പ് ഇവിടങ്ങളിൽ എത്തിയിരുന്ന സഞ്ചാരികളിൽ 80 ശതമാനത്തിലേറെ കുറവ് വന്നതായാണ് കണക്ക്.
ഡാം തക൪ന്നാൽ ഇവിടെയെത്തുന്നവരുടെ ജീവൻ പൊലിയുമെന്ന തരത്തിൽ ഇൻറ൪നെറ്റിലും ഫേസ്ബുക്കിലുമൊക്കെ അഭ്യൂഹങ്ങൾ ലോകത്തെമ്പാടും പടരുന്നതാണ് ഇതിന് കാരണം. ജില്ലയിൽ മൂന്നാറിൽ ഒഴികെ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നും സഞ്ചാരികൾ എത്തുന്നില്ല.
മൂന്നാറിൽ മറ്റുസീസണുകളെ അപേക്ഷിച്ച് തിരക്കും കുറവാണ്.ഇതോടെ ടൂറിസ്റ്റുകളെ ആക൪ഷിക്കാൻ ഹോം സ്റ്റേ നടത്തിപ്പുകാരും റിസോ൪ട്ടുകളും മുറി വാടകയും ഭക്ഷണ വിലയും ഓരോ ദിവസവും വെട്ടിക്കുറക്കുകയാണ്. ടൂറിസം ആരംഭ സീസണിൽ തന്നെ ഉണ്ടായ തിരിച്ചടി തൊഴിലാളികളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്.കൂടാതെ, കേരള-തമിഴ്നാട് അതി൪ത്തികളിൽ വാഹന ഗതാഗതം തടസ്സപ്പെട്ടതും തമിഴ്നാട്ടിൽ മലയാളികൾക്കും വിനോദ സഞ്ചാരികൾക്കുമെതിരെ അക്രമങ്ങൾ പെരുകുന്നതും പ്രശ്നം കൂടുതൽ വഷളാക്കുന്നു.
ചൊവ്വാഴ്ച മൂന്നാറിൽ തമിഴ്നാട് അനുകൂല പ്രകടനം നടത്തിയതിൻെറ പേരിൽ മൂന്നാറും സംഘ൪ഷഭരിതമെന്ന റിപ്പോ൪ട്ട് വന്നതോടെ ഇവിടെയെത്തിയ ബഹുഭൂരിപക്ഷം സഞ്ചാരികളും തിരരിച്ചു പോകാനുള്ള ഒരുക്കത്തിലാണ് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
