മന്ത്രി വേണുഗോപാല്‍ വസ്തുതകള്‍ വ്യക്തമാക്കണം -തോമസ് ഐസക്
text_fieldsആലപ്പുഴ: ആലപ്പുഴ ബൈപാസ് നി൪മാണത്തിൻെറ അനിശ്ചിതത്വത്തിന് പിന്നിലെ കാരണങ്ങളും വസ്തുതകളും തുറന്നുപറയാൻ കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാൽ തയാറാകണമെന്ന് ഡോ. തോമസ് ഐസക് എം.എൽ.എ. കേന്ദ്രസ൪ക്കാ൪ അനാസ്ഥ കാട്ടുന്നുവെന്നാരോപിച്ച സി.പി.എം നടത്തിയ ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബൈപാസ് നി൪മാണത്തിൽ തീരുമാനം ഉണ്ടായില്ളെങ്കിൽ ജനുവരിയിൽ പ്രക്ഷോഭം ആരംഭിക്കാനും കൺവെൻഷൻ തീരുമാനിച്ചു. ബൈപാസിന് കേന്ദ്രഫണ്ട് അനുവദിച്ചെന്ന് ആവേശത്തോടെയാണ് കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചത്. വീണ്ടും അത് ആവ൪ത്തിച്ചു. ഇപ്പോൾ കേന്ദ്രം പറയുന്നത് ബി.ഒ.ടി വ്യവസ്ഥയിൽ ബൈപാസിൻെറ മേൽപ്പാലങ്ങൾ നി൪മിക്കുമെന്നാണ്. താൻ പറഞ്ഞതിൻെറയും കേന്ദ്രനിലപാടിൻെറയും വൈരുദ്ധ്യങ്ങൾക്ക് പിന്നിലുള്ള കാരണങ്ങൾ എന്താണെന്ന് മന്ത്രിതന്നെ പറയണം.
ബി.ഒ.ടി വ്യവസ്ഥയിൽ മേൽപ്പാലങ്ങൾ നി൪മിക്കാൻ കഴിയില്ല. ഓരോ 50 കിലോമീറ്റ൪ പൂ൪ത്തിയാകുമ്പോഴും ടോൾഗേറ്റ് സ്ഥാപിച്ച് ടോൾപിരിക്കുകയാണ് ചെയ്യുക. ബൈപ്പാസിലെ രണ്ട് പാലങ്ങൾക്ക് എങ്ങനെ ടോൾപിരിക്കാൻ കഴിയും. അരൂ൪ മുതൽ കളീക്കാവിള വരെ ഭൂമി ഏറ്റെടുത്ത് ബൈപാസ് നി൪മാണം തുടങ്ങുമ്പോൾ ആലപ്പുഴയിൽ മേൽപാലം പണിയാമെന്ന നിലപാട് കബളിപ്പിക്കൽ തന്ത്രമാണ്. മേൽപാലം നി൪മാണത്തിന് സംസ്ഥാന സ൪ക്കാരിൻെറ അനുമതി വേണം. ഇക്കാര്യത്തിൽ ഒരു വ്യക്തതയും ഉണ്ടായിട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയ൪പേഴ്സൺ മേഴ്സി ഡയാന മാസിഡോ അധ്യക്ഷത വഹിച്ചു. പി.പി. ചിത്തരഞ്ജൻ, അഡ്വ. പ്രിയദ൪ശൻ തമ്പി, പി.കെ. സോമൻ, കോട്ടക്കൽ വിശ്വനാഥൻ തുടങ്ങിയവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
