പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ മനുഷ്യാവകാശ ലംഘനത്തിന് കേസ്
text_fieldsമാവേലിക്കര: ചെട്ടികുളങ്ങര കണ്ണമംഗലം കോളശേരിൽ മണിഭവനത്ത് അമ്മിണിയമ്മ പത്തനാപുരം ഗാന്ധിഭവനിൽ മരിക്കാനിടയായ സംഭവത്തിൽ ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡൻറ് സി. ചന്ദ്രലേഖക്കെതിരെ മനുഷ്യാവകാശ ലംഘനത്തിന് മനുഷ്യാവകാശ കമീഷൻ കേസെടുത്തു. അമ്മിണിയമ്മയുടെ ഭ൪തൃസഹോദരി പ്രസന്ന ഉൾപ്പെടെ 12 പേ൪ക്ക് നോട്ടീസ് അയക്കാനും ഉത്തരവായി. ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന ജോയൻറ് സെക്രട്ടറി കണ്ണമംഗലം മലമേൽ ശ്രീമന്ദിരത്തിൽ പി.എസ്. സുരേഷിൻെറ ഹരജിയെ തുട൪ന്നാണിത്. ദേഹത്ത് നീരുകെട്ടി സംസാരിക്കാനാവാതെ ഹൃദ്രോഗത്തിൻെറ മാരകാവസ്ഥയിൽ പ്രാണൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബ൪ 21ന് അമ്മിണിയമ്മ പഞ്ചായത്ത് പ്രസിഡൻറിന് അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിക്കപ്പെട്ടില്ളെന്നാണ് പരാതി.
തന്നെയും മകൻ അഞ്ചുവയസ്സുകാരനായ വിശാലിനെയും ശിഷ്ട ജീവിതത്തിന് പത്തനാപുരം ഗാന്ധിഭവനിലാക്കണമെന്നും അഭ്യ൪ഥിച്ചിരുന്നു. കണ്ണമംഗലം തെക്ക് കൃഷ്ണനിവാസിൽ പ്രസന്നയുടെ കൈവശം അനധികൃതമായി ഇരിക്കുന്ന തൻെറ വസ്തുവിൻെറ പ്രമാണവും സ്വ൪ണവും സ൪ട്ടിഫിക്കറ്റുകളും 80,000 രൂപയും തിരികെ എത്തിക്കാനും നടപടി വേണമെന്നും അപേക്ഷിച്ചിരുന്നു. അമ്മിണിയമ്മക്കുവേണ്ടി നിയമസഹായം ചെയ്ത തന്നെ ആക്ഷേപിച്ചെന്നും വീട് ആക്രമണത്തിന് പ്രേരിപ്പിച്ചെന്നും തനിക്കെതിരെ പഞ്ചായത്തിൽ പോസ്റ്ററുകൾ പതിച്ചെന്നും ഹരജിക്കാരൻ ആരോപിച്ചു. അമ്മിണിയമ്മയുടെ സ്ഥാവരജംഗമ വസ്തുക്കൾ വ്യാജരേഖയുണ്ടാക്കി പ്രസന്നകുമാരിയിൽ നിക്ഷിപ്തമാക്കാനും ദത്തെടുത്ത കുട്ടിയെ നിയമവിരുദ്ധമായി കൈവശപ്പെടുത്താനും ശ്രമങ്ങൾ നടക്കുന്നതായും ഗാന്ധിഭവൻ അധികൃത൪ ആശുപത്രിയിൽ എത്തിക്കുംവരെ ചികിത്സ ലഭിച്ചില്ളെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
