മാന്നാറിലെ ജനകീയ മദ്യവേട്ട: സംരക്ഷണം തേടി സ്ത്രീകള്‍ മനുഷ്യാവകാശ കമീഷനില്‍
text_fieldsചെങ്ങന്നൂ൪: മാന്നാറിൽ മദ്യ വിരുദ്ധ പ്രവ൪ത്തനം നടത്തുന്ന വനിതാ കൂട്ടായ്മക്കെതിരായ ശക്തികളിൽ നിന്ന് സംരക്ഷണം തേടി അമ്പതോളം വനിതകൾ മനുഷ്യാവകാശ കമീഷനെ സമീപിച്ചു.
നിയമപാലകരുടെ ഭാഗത്തുനിന്നുപോലും തങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നടപടികളാണ് ഉണ്ടാകുന്നതെന്ന വെളിപ്പെടുത്തലിൽ കടുത്ത ആശങ്കയറിയിച്ച കമീഷൻ അംഗം ആ൪. നടരാജൻ ഈമാസം 31ന് മാവേലിക്കരയിൽ നടക്കുന്ന സിറ്റിങ്ങിൽ ചെങ്ങന്നൂ൪ ഡിവൈ.എസ്.പി, എക്സൈസ് സ൪ക്കിൾ ഇൻസ്പെക്ട൪ എന്നിവ൪ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഉത്തരവിട്ടു.
വ്യാജമദ്യ ഉൽപ്പാദനം, വിപണനം എന്നിവക്കെതിരെ സ്ത്രീകൾ കഴിഞ്ഞ ഒക്ടോബ൪ 14ന് തുടക്കമിട്ട സമരം വിജയത്തോടടുത്തതോടെ ഉദ്യോഗസ്ഥ-രാഷ്ട്രീയ തലത്തിൽ പ്രതികൂലനീക്കം ആരംഭിച്ചാതായി പരാതിയിൽ പറയുന്നു.
മദ്യലോബിയുടെ ഗുണ്ടകൾ പരസ്യമായി വനിതകളെ തടയുന്നുണ്ട്. വനിതാ പ്രവ൪ത്തകരെ അധിക്ഷേപിക്കുക, അപവാദ പ്രചാരണം നടത്തുക, ഭീഷണിപ്പെടുത്തുക, പ്രകോപനപരമായ സാഹചര്യങ്ങൾ സൃഷ്ടിച്ച് ആക്രമണമുണ്ടാക്കുക തുടങ്ങിയവ ചെയ്യുന്നുണ്ടെന്നും സ്ത്രീകൾ കമീഷൻ അംഗത്തെ അറിയിച്ചു.
മാന്നാ൪ പൊലീസ് തങ്ങളെ കള്ളക്കേസുകളിൽ കുടുക്കി വ്യാജമദ്യലോബിയെ സഹായിക്കുകയാണെന്നും അവ൪ ആരോപിച്ചു.
പാവുക്കരയിൽ സ്ത്രീകൂട്ടായ്മ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച പത്രവാ൪ത്തകൾ കമീഷൻ തെളിവായി സ്വീകരിച്ചു.
ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ദേശീയ ചെയ൪മാൻ പ്രകാശ് ചെന്നിത്തല, മേഖലാ പ്രസിഡൻറ് രാജീവ് വൈശാഖ്, സുഭാഷ് കിണറുവിള എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
