താരങ്ങളുടെ ക്രിക്കറ്റ് കളി കാണാന്‍ ആരാധകര്‍ ഒഴുകിയെത്തി
text_fieldsകൊച്ചി: കലൂ൪ ജവഹ൪ലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഒഴുകിയെത്തിയ ആരാധകരെ സാക്ഷിനി൪ത്തി, മലയാള സിനിമാതാരങ്ങളുടെ ക്രിക്കറ്റ് ടീമായ കേരള സ്ട്രൈക്കേഴ്സിൻെറ തീം സോങ് ചിത്രീകരിച്ചു. ക്യാപ്ടൻ മോഹൻലാലായിരുന്നു ഇവിടെയും താരം. ക്രിക്കറ്റും കഥകളിയും കളരിപ്പയറ്റും സമന്വയിപ്പിച്ച് തയാറാക്കിയിരിക്കുന്ന തീം സോങ്ങിലെ പ്രധാന ആക൪ഷണം മോഹൻലാലിൻെറ ബാറ്റിങ് പ്രകടനമാണ്. ഒന്നരമിനിറ്റ് നീളുന്ന ചിത്രത്തിൻെറ സംവിധാനച്ചുമതല തമിഴ് സംവിധായകൻ വിജയിനാണ്. ഗിറ്റാറിസ്റ്റ് സഞ്ജീവ് തോമസാണ് ഗാനരചന. ഇംഗ്ളീഷും മലയാളവും ഇടകല൪ന്ന ഗാനത്തിൻെറ സംഗീത സംവിധാനവും ആലാപനവും സഞ്ജീവ് തന്നെയാണ് നി൪വഹിക്കുന്നത്. രത്ന വേലുവിൻേറതാണ് കാമറ.
ടീം അംഗം പൃഥ്വിരാജിൻെറയും അംബാസഡ൪ നടി ഭാവനയുടെയും ഒഴികെ ഷൂട്ടിങ് ബുധനാഴ്ച പൂ൪ത്തിയായി. ഇവ൪ അഭിനയിക്കുന്ന ഭാഗങ്ങളുടെ ഷൂട്ടിങ് 25ന് ചെന്നൈയിൽ നടക്കും. മറ്റൊരു അംബാസഡറായ നടി ലക്ഷ്മി റായും ഇതിൽ അഭിനയിക്കുന്നുണ്ട്.
വൈസ് ക്യാപ്റ്റൻ ഇന്ദ്രജിത്ത്, ആക്ടിങ് ക്യാപ്റ്റൻ ബാല, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, മണിക്കുട്ടൻ, നിവിൻ പോളി, വിനുമോഹൻ, ബിനീഷ് കോടിയേരി, മുന്ന, ഉണ്ണി മുകുന്ദൻ, രാജീവ് പിള്ള, വിവേക് ഗോപൻ,രജത്, പ്രജോദ്, റിയാസ്ഖാൻ തുടങ്ങിയ യുവനടന്മാരും കാമറക്കുമുന്നിൽ കളിക്കാനിറങ്ങി.
താരങ്ങൾ ബാറ്റുമായി ക്രീസിലിറങ്ങിയപ്പോൾ പതിവ് സെലിബ്രറ്റി ക്രിക്കറ്റ് പരിശീലനമാണെന്നാണ് ആദ്യം നാട്ടുകാ൪ കരുതിയത്.എന്നാൽ, സൂപ്പ൪താരം മോഹൻലാലും കളത്തിലുണ്ടെന്നറിഞ്ഞതോടെ ജനം സ്റ്റേഡിയത്തിലേക്കൊഴുകി. ബുധനാഴ്ച പുല൪ച്ചെ ആറിന് തുടങ്ങിയ ഷൂട്ടിങ് രാത്രി ഒമ്പതിനാണ് അവസാനിച്ചത്. ടീം ഉടമകളിലൊരാളായ ലിസി പ്രിയദ൪ശനും ടീം കോച്ച് സേനനും ഷൂട്ടിങ് സ്ഥലത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
