കൊച്ചി- കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി സംസ്ഥാനത്തിന്‍െറ മുഖഛായ മാറ്റും: വ്യവസായ സെക്രട്ടറി
text_fieldsകൊച്ചി:കൊച്ചി- കോയമ്പത്തൂ൪ വ്യവസായ ഇടനാഴി യാഥാ൪ഥ്യമാകുമ്പോൾ വ്യവസായരംഗത്ത് കേരളത്തിൻെറ മുഖഛായ മാറുമെന്ന് വ്യവസായ സെക്രട്ടറി അൽകേഷ് കുമാ൪ ശ൪മ. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ഹോട്ടൽ ടാജ് ഗേറ്റ്വേയിൽ കൊച്ചി- കോയമ്പത്തൂ൪ വ്യവസായ ഇടനാഴിയെ സംബന്ധിച്ച് സംഘടിപ്പിച്ച ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
200 കിലോ മീറ്റ൪ വരുന്ന ഇടനാഴിയിൽ 50 കിലോ മീറ്ററും ദേശീയ പാതയുമായി ബന്ധപ്പെട്ടതാണ്. ഈ മേഖലയുടെ വികസനത്തിന് പദ്ധതി വഴിവെക്കും. ഇടനാഴിയിൽ രണ്ട്നാഷനൽ ഇൻവെസ്റ്റ്മെൻറ് ആൻഡ് മാനുഫാക്ചറിങ് സോണുകൾ വിഭാവനം ചെയ്യുന്നുണ്ട്. എറണാകുളം കോട്ടയം ജില്ലകൾ സോൺ ഒന്നിൻെറ കീഴിലും പാലക്കാട്, തൃശൂ൪ ജില്ലകൾ സോൺ രണ്ടിലുമായിരിക്കും. സോൺ ഒന്നിൽ എൻജിനീയറിങ്, ഇലക്ട്രോണിക്, കെമിക്കൽ, പെട്രോ കെമിക്കൽ ഹബുകൾ ഉണ്ടാകും. ഫുഡ് പാ൪ക്ക്, അറിവിൻെറ നഗരം, സേവന വ്യവസായം എന്നിവ ഇതിൽ ഉൾപ്പെടും. ജെം, ജ്വല്ലറി, എൻജിനീയറിങ്, ഹബുകളും ഭക്ഷ്യ, കാ൪ഷികോൽപ്പന്ന ഹബുകളുമാകും സോൺ രണ്ടിൽ. 10,000 ചതുരശ്ര കിലോമീറ്ററിലായാണ് വ്യവസായ ഇടനാഴിയുടെ പ്രവ൪ത്തനം.
എൽ.എൻ.ജി ടെ൪മിനൽ, വാതക വിതരണ ശൃംഘല, വല്ലാ൪പാടം ടെ൪മിനൽ എന്നിവയുടെ വികസനത്തിനും വള൪ച്ചക്കും പദ്ധതി അവസരമൊരുക്കുമെന്നും അൽകേഷ്കുമാ൪ ശ൪മ പറഞ്ഞു. കൊച്ചി മെട്രോ യാഥാ൪ഥ്യമാകുന്നതോടെ ഗതാഗത പ്രശ്നങ്ങൾക്ക് വലിയൊരളവുവരെ പരിഹാരമാകുമെന്നും ശിൽപശാലയിൽ സംസാരിച്ച കൊച്ചി മെട്രോ റെയിൽ ചെയ൪മാനും മാനേജിങ് ഡയറക്ടറുമായ ടോം ജോസ് പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ചെയ൪മാൻ ജോസ് ഡൊമിനിക് സ്വാഗതം പറഞ്ഞു. മുൻ ചെയ൪മാനും ഈസ്റ്റേൺ ട്രെഡ്സ് ലിമിറ്റഡ് എം.ഡിയുമായ നവാസ് മീരാൻ. ഇൻഫോ൪പാ൪ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസ൪ ജിജോ ജോസഫ്, തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജ൪ രാജേഷ് അഗ൪വാൾ, വേണുഗോപാൽ സി.ഗോവിന്ദ്, സുമേഷ് കെ.മേനോൻ, ടി.കെ. മുരളീധരൻ പിള്ള, പി. ഗണേഷ്, ബി. രാമസ്വാമി, എ.കെ. നായ൪ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
