കണ്ടശ്ശാംകടവ് അങ്ങാടിയില്‍ തൊഴിലാളി തര്‍ക്കത്തെത്തുടര്‍ന്ന് സംഘര്‍ഷം
text_fieldsവാടാനപ്പള്ളി: ജില്ലയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ കണ്ടശ്ശാംകടവ് അങ്ങാടിയിൽ വ്യാപാരികൾ സ്വയം ചരക്ക് ഇറക്കുന്നത് ചുമട്ടുതൊഴിലാളികൾ തടഞ്ഞതിനെത്തുട൪ന്ന് സംഘ൪ഷം.
കൂലിയെ സംബന്ധിച്ച് നിലനിൽക്കുന്ന ത൪ക്കത്തിന് ചൊവ്വാഴ്ച രാത്രി കൂടിയ യോഗത്തിലും പരിഹാരമാകാതെ വന്നപ്പോൾ വ്യാപാരികൾ നേരത്തെ ലഭിച്ച കോടതി വിധി പ്രകാരം ബുധനാഴ്ച രാവിലെ സ്വയം ചരക്ക് ഇറക്കി.ഇത് ചുമട്ടുതൊഴിലാളികൾ തടഞ്ഞതോടെ വാഗ്വാദം മുറുകി.ഇത് കൈയാങ്കളിയുടെ വക്കിലായി. ഇതോടെ അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി പ്രശ്ന പരിഹാരത്തിന് ഇരുവിഭാഗത്തെയും വിളിപ്പിച്ചു. വൈകീട്ടോടെയാണ് ച൪ച്ച അവസാനിപ്പിച്ചത്. സംഘ൪ഷത്തിൻെറ പശ്ചാത്തലത്തിൽ പൊലീസിനെ നിയോഗിക്കും. അതേ സമയം നിലനിൽക്കുന്ന ചുമട്ടുകൂലി ത൪ക്കത്തിന് ഇനിയും പരിഹാരമായില്ല. നാൽപത് ശതമാനം വ൪ധനയാണ് തൊഴിലാളി യൂനിയൻ ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയും നൽകാനാവില്ളെന്ന് വ്യാപാരികൾ വ്യക്തമാക്കി. ഇതേ ചൊല്ലിയാണ് ത൪ക്കം നിലനിൽക്കുന്നത്.
ഡിസംബ൪ ഒന്ന് മുതലാണ് രണ്ട് വ൪ഷത്തേക്ക് കൂലി വ൪ധന പ്രാബല്യത്തിൽ വരേണ്ടത്. ത൪ക്കം കാരണം പരിഹാരമാകാത്ത അവസ്ഥയാണ്. മുമ്പ് കൂലിയെ സംബന്ധിച്ച ത൪ക്കം നീണ്ട സമരത്തിലും പലതവണയുള്ള സംഘ൪ഷത്തിനും വഴി തെളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
