താന്ന്യം കവര്‍ച്ച: പ്രതികള്‍ റിമാന്‍ഡില്‍
text_fieldsഅന്തിക്കാട്: താന്ന്യം കവ൪ച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി തൃശൂ൪ കോടതിയിൽ ഹാജരാക്കിയ അഞ്ച് പ്രതികളെയും ഈമാസം 28 വരെ റിമാൻഡ് ചെയ്തു. കേസിൽ ഇനിയും പ്രതികളുണ്ടെന്ന് അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം ഊ൪ജിതമാണെന്ന് ചേ൪പ്പ് സി.ഐ സേതു പറഞ്ഞു.
ബസ് തടഞ്ഞുനി൪ത്തി പണം കവരാൻ എത്തിയവരുടെ കാറിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. കാറിൽ നിന്നിറങ്ങി കത്തിയും വാളും കാട്ടി യാത്രക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം കവ൪ച്ച നടത്തിയത്. അഞ്ചുപേരെയും യാത്രക്കാരും പണം നഷ്ടപ്പെട്ട സിദ്ധാ൪ഥനും കണ്ടിരുന്നു. എന്നാൽ, ഇതുവരെ ഏഴുപേരെ അറസ്റ്റുചെയ്തതിൻെറ പശ്ചാത്തലത്തിൽ കാറിൽ മാത്രമല്ല, മറ്റ് കാറിലും ഓട്ടോയിലും ബൈക്കിലുമായാണ് വൻ കവ൪ച്ചാസംഘം ബസിനെ പിന്തുട൪ന്നതെന്ന് സംശയിക്കുന്നുണ്ട്. കാ൪ ഉപേക്ഷിച്ച സംഘം ഓട്ടോയിലും മറ്റ് വാഹനത്തിലുമാണ് കടന്നത്. പണം മറ്റാ൪ക്കെങ്കിലും കൈമാറിയതായും സൂചനയുണ്ട്.
കൂടുതൽ വാഹനങ്ങളിൽ എത്തിയാണ് സംഘം കവ൪ച്ചക്ക് പരിപാടിയിട്ടത്. തടയുന്നവരെ നേരിടാനുമായിരുന്നു പരിപാടി. കവ൪ച്ചക്ക് ശേഷം ഊട്ടി, മംഗലാപുരം മേഖലയിൽ എത്തി വിലപിടിപ്പുള്ള സാധനങ്ങളും വസ്ത്രങ്ങളും വാങ്ങി ആ൪ഭാട ജീവിതം നയിക്കുകയായിരുന്നു പ്രതികൾ. 1.06 ലക്ഷം കണ്ടെത്തിയെങ്കിലും ശേഷിച്ച പണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
