ആറുമാസം പ്രായമുള്ള കുഞ്ഞ് ചികിത്സാ സഹായം തേടുന്നു
text_fieldsതൃശൂ൪: ആറുമാസം പ്രായമുള്ള പെൺ കുഞ്ഞ് ശ്വാസകോശ രോഗത്തിന് ചികിത്സാ സഹായം തേടുന്നു. മനക്കൊടി വല്ലത്തുപറമ്പിൽ പ്രസാദിൻെറയും ദേവിയുടെയും രണ്ടാമത്തെ മകൾ ആദിലക്ഷ്മിയാണ് അമല മെഡിക്കൽ കോളജിലെ ശിശുരോഗ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലും ട്രിച്ചൂ൪ ഹാ൪ട്ട് ആശുപത്രിയിലും ചികിത്സ നടത്തിയ ശേഷമാണ് അമലയിലെത്തിയത്. ശസ്ത്രക്രിയക്കും മരുന്നിനും മറ്റുമായി മൂന്ന് ലക്ഷത്തോളം ഇതുവരെ ചെലവായി. വിദഗ്ധ ചികിത്സക്കായി കുഞ്ഞിനെ ചെന്നൈയിലേക്ക് എത്രയും വേഗം കൊണ്ടുപോകണമെന്ന് ഡോക്ട൪മാ൪ പറയുന്നത്. അതിനും ലക്ഷങ്ങൾ ചെലവ് വരും.
കൂലിപ്പണിക്കാരനാണ് പ്രസാദ്. സുമനസ്സുകളുടെ സഹായം കൊണ്ടാണ് ഇതുവരെ ചികിത്സ നടത്തിയത്. അരിമ്പൂ൪ പഞ്ചായത്ത് ഒമ്പതാം വാ൪ഡ് അംഗം പി.കെ. വിജയൻ, മനക്കൊടി പള്ളി വികാരി ഫാ. ജോൺസൻ ഒലക്കേങ്കിൽ എന്നിവ൪ രക്ഷാധികാരികളായി ചികിത്സാ സഹായ സമിതി രൂപവത്കരിച്ചു.
സഹായങ്ങൾ അയക്കേണ്ട അക്കൗണ്ട് നമ്പ൪: 2588000100044356. പഞ്ചാബ് നാഷനൽ ബാങ്ക്, മൂ൪ക്കനിക്കര ശാഖ, എരവിമംഗലം പി.ഒ, വിലാസം: പ്രസാദ്, വല്ലത്തുപറമ്പിൽ വീട്, മനക്കൊടി പി.ഒ തൃശൂ൪ -ഫോൺ: 9656986988.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
